BREAKING NEWS

‘ആഹാ… ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ… മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ’? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽകാൻ സർക്കാരിനും ജയബാലകൃഷ്ണന്റെ കുടുംബത്തിനും നിർദേശം

· · 1 min read
Share: Copied!

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി പരിഗണിക്കവെയാണ് സംഭവം. എറണാകുളത്തെ സ്ത്രീകളുടേയും കുട്ടികളുടേയും കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

അഭിഭാഷകനെതിരെ ജയബാലകൃഷ്ണന്റെ ബന്ധു രംഗത്തെത്തുകയായിരുന്നു. പ്രോസിക്യൂഷനൊപ്പം ജയബാലകൃഷ്ണന്റെ കുടുംബവും അപ്പീൽ നൽകിയിരുന്നു. എന്നാൽ കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് വക്കാലത്തിൽ ഒപ്പിടീച്ചതെന്ന് ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി കോടതിയിൽ പറഞ്ഞു. തുടർന്ന്, ആരാണ് വക്കാലത്ത് നൽകിയതെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. ജയബാലകൃഷ്ണന്റെ മകളാണ് വക്കാലത്ത് നൽകിയതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. മകൾ നേരിട്ട് ഹാജരാകുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതിനിടെ പ്രോസിക്യൂഷന്റെ അപ്പീൽ അപേക്ഷയിൽ 17-കാരന്റെ പേര് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയതിനെ കോടതി ചോദ്യം ചെയ്തു. ഇനി 17-കാരന്റെ ഫോട്ടോ മാത്രമേ പങ്കുവെക്കാൻ ബാക്കിയുള്ളൂ എന്നും കോടതി പരിഹസിച്ചു. പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ ഇത്തരത്തിൽ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനൊപ്പം ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപേക്ഷയിലും 17-കാരന്റെ പേരുവിവരങ്ങൾ ഉണ്ടായിരുന്നു.

ഇതോടെ 17-കാരന്റെ പേരും മറ്റ് വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽകാൻ കോടതി സർക്കാരിനോടും ജയബാലകൃഷ്ണന്റെ കുടുംബത്തോടും നിർദേശിച്ചു. തുടർന്ന് കേസ് കോടതി നാളത്തേക്ക് മാറ്റി.

സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും

BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026