BREAKING NEWS

മൊബൈല്‍ ഫോണ്‍ കൊണ്ട് പണക്കെട്ടുകള്‍ മറച്ചുപിടിച്ചു, സ്വർണ, വെള്ളി ഉരുപ്പടികളും മോഷ്ടിച്ചു, ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

· · 1 min read
Share: Copied!

ബദരീനാഥ്: ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിലെ വോൾട്ട് മുറിയിൽനിന്ന് നോട്ടുകെട്ടുകളും സ്വർണ, വെള്ളി ഉരുപ്പടികളുമായി ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പ്രമോദ് നോട്ടിയാൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രമോദ് നോട്ടിയാലിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

ആരോപണം ഉയർന്നതിനുപിന്നാലെ ഇയാളെ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ജൂലൈ രണ്ടിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. മണിക്കൂറുകളുടെ ഇടവേളയിൽ പ്രമോദ് നോട്ടിയാൽ എട്ടുതവണ വോൾട്ട് മുറിയുടെ പുറത്തേക്ക് പോകുന്നതും ഒരോ തവണയും മൊബൈൽ ഫോൺ ഉപയോഗിച്ച് പണക്കെട്ടുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിൽ കൂടുതൽപേരെ പോലീസ് ചോദ്യംചെയ്തുവരികയാണെന്നും കഴിഞ്ഞ 40 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും ചമോലി അഡീഷണൽ സൂപ്രണ്ട് മദൻ സിങ് ബിസ്റ്റ് പറഞ്ഞു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ചോദ്യംചെയ്തുകൊണ്ട് പ്രമോദ് നോട്ടിയാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി ജൂലൈ 16-ന് കോടതി പരിഗണിക്കും.

BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026
BREAKING NEWS
രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍
05 Nov 2026
BREAKING NEWS
പഠനത്തോടൊപ്പം പെറ്റ് ഷോപ്പിൽ ജോലി, സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഷോപ്പ് ഉടമയും ജിം ട്രെയിനറും അറസ്റ്റിൽ, 16 കാരി പീഡനവിവരം വെളിപ്പെടുത്തിയത് സ്കൂളിലെ കൗൺസിലിങ്ങിനിടെ
05 Nov 2026