BREAKING NEWS

രസഗുള എടുത്ത് കഴിച്ചത് ഇഷ്ടപ്പെട്ടില്ല, 11 കാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരന്‍, കുട്ടിയുടെ മുഖം മുതല്‍ അരക്കെട്ട് വരെ മാരക പൊള്ളല്‍, പ്രതി ഓടി രക്ഷപ്പെട്ടു

· · 1 min read
Share: Copied!

ബസ്തി: വിവാഹചടങ്ങിനിടെ ഒന്നിലേറെ രസഗുള എടുത്തുകഴിച്ചതിന് കാറ്ററിങ് ജീവനക്കാരൻ 11 വയസുകാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ടു.ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഗോണ്ട സ്വദേശിയായ ചമൻ അമ്മയുടെ മരണശേഷം ബസ്തിയിലെ അമ്മവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്നു. മുത്തശ്ശിയോടൊപ്പം വിവാഹത്തിന് പോയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. കുട്ടി ഒന്നിലേറെ രസഗുള എടുത്തുകഴിച്ചതാണ് കാറ്ററിങ് ജീീവനക്കാരനെ പ്രകോപിപ്പിച്ചത്. ഇയാൾ ആദ്യം കുട്ടിയെ ഭീഷണിപ്പെടുത്തുകയും പിന്നീട് കത്തുന്ന തന്തൂരി അടുപ്പിന് മുകളിൽ വയ്ക്കുകയുമായിരുന്നു.

ഇതിനിടെ കുട്ടി അടുപ്പിലേക്ക് വീണു. കുട്ടിയുടെ മുഖം മുതൽ അരക്കെട്ട് വരെ മാരകമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. അയോധ്യ മെഡിക്കൽ കോളജിൽ നിന്ന് നില വഷളായതിനെ തുടർന്നാണ് ലഖ്‌നൗ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കുട്ടിയുടെ അമ്മാവൻ ദേവിദിൻ നിഷാദ് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതിയായ കാറ്ററിങ് ജീവനക്കാരൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ പൊലീസ് റെയ്ഡ് നടത്തുന്നുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും സിങ് പറഞ്ഞു.

BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026
BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026