BREAKING NEWS ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ പരിശോധന; 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടികൂടി കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് പരിശോധന. പോലീസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് എക്സൈസ് സംഘം വീട്ടിലെത്തിയത്. പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനും പിടിച്ചെടുത്തു. വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതലായി മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് പോലീസ് എക്സൈസ് വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും ആരംഭിച്ചു. കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിക്ക് സ്വന്തം കൈവശം സൂക്ഷിക്കാവുന്ന മദ്യത്തിന്റെ പരിധിയേക്കാൾ വളരെ കൂടുതലാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യം വ്യക്തിക്ക് കൈവശം വെക്കാവുന്ന നിയമപരമായ പരിധി മൂന്ന് ലിറ്ററാണ്. വൈനിന് മൂന്നര ലിറ്ററാണ് പരിധി. ബിയർ, കള്ള്, മറ്റ് വിഭാഗങ്ങളിൽപ്പെടുന്ന മദ്യങ്ങൾ ഉൾപ്പെടെ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ ചില സാഹചര്യങ്ങളിൽ നിയമപരമായ അനുമതിയുണ്ടെങ്കിലും, പരിശോധനയിൽ ഇതിലും അധികം മദ്യമാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് പരിശോധിച്ചുവരികയാണ്. ആവശ്യമായ ലൈസൻസോ അനുമതിയോ ഇല്ലാതെ അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യം സൂക്ഷിച്ചിട്ടുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത മദ്യത്തിന്റെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ എക്സൈസ് സംഘം സ്ഥലത്തുവെച്ചുതന്നെ തുടരുകയാണ്. സംഭവത്തിൽ മഹസർ തയ്യാറാക്കുന്നതടക്കമുള്ള നിയമനടപടികളും പുരോഗമിക്കുകയാണ്. അതിനിടെ, ഫുട്ബോൾ സ്പോൺസർ തട്ടിപ്പ് കേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചുവെന്നാണ് എഫ്ഐആറിലെ ആരോപണം. September 16, 2026
BREAKING NEWS “സുന്ദരിയായ നിനക്ക് ബാങ്ക് ജോലി ചേരില്ല, ഐഎഎസ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ നിയമനം വാങ്ങിത്തരാം”, നിരന്തരം ഫോണ് വിളിച്ച് ശല്യപ്പെടുത്തും, അശ്ലീല സന്ദേശവും, യുവതിയുടെ പരാതിയില് സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ് September 16, 2026
CRIME കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കും…!! പകരം സുഹൃത്തിന്റെ കാമുകിയെ എത്തിക്കും..!! സ്വകാര്യ വീഡിയോകൾ കാണിച്ച് ഭീഷണി.. പങ്കാളികളെ കൈമാറുന്ന സംഘം പിടിയിൽ… December 21, 2024