BREAKING NEWS

ഇടതുകണ്ണിന് പകരം വലതുകണ്ണിന് കുത്തിവയ്പ്പ്, ചികിത്സ മാറി നൽകിയ ഡോക്ടർക്ക് സസ്പെൻഷൻ, സംഭവം തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണ് ആശുപത്രിയില്‍ 59കാരിയുടെ കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ് ഡോക്ടര്‍ കുത്തിവയ്പ് നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ എസ്എസ് സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.59കാരിയായ ബിമാപള്ളി സ്വദേശിനി കഴിഞ്ഞയാഴ്ചയാണ് തിരുവന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്.

എന്നാല്‍ ചികിത്സയ്ക്കിടെ കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇടതുകണ്ണിന് കുത്തിവയ്പിന് നിര്‍ദേശിക്കുകയായിരുന്നു.എന്നാല്‍ ഡോക്ടര്‍ ഇടതുകണ്ണിന് പകരം വലതുകണ്ണിനാണ് കുത്തിവയ്പ് നടത്തിയത്. കണ്ണുമാറിയാണ് ചികിത്സിച്ചതെന്ന അറിഞ്ഞതോടെ സ്ത്രീയുടെ മകന്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി.

തുടര്‍ന്നാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി. കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് കണ്ണിന് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026