BREAKING NEWS

ചിരിപ്പിച്ച് കൊല്ലും! ക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞ് ലോസ് ആഞ്ചൽസിൽ നിന്നും ഒരാൾ വിളിച്ചെന്ന് മുഖ്യമന്ത്രി; ‘അർഹരായവർക്ക് ആനുകൂല്യം ലഭിക്കണമെന്നതാണ് സർക്കാർ നിലപാട്‘

· · 1 min read
Share: Copied!

തിരുവനന്തപുരം: ലോസ് ആഞ്ചൽസിൽ താമസിക്കുന്ന ഒരാൾ ക്ഷേമപെൻഷൻ ലഭിച്ചില്ലെന്ന് വിളിച്ച് പരാതിപ്പെട്ടുവെന്ന സംഭവത്തെക്കുറിച്ച് നിയമസഭയിൽ പരാമർശിച്ച് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ഒരു ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യ ക്ഷേമപെൻഷൻ ലഭ്യതയും പദ്ധതികളുടെ പരിധിയും സംബന്ധിച്ച ചർച്ചകൾക്കിടെ സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച പദ്ധതിയാണ് ഇതെന്നും, അത് തുടരണമോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ നൽകുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു. ഇതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഈ മാസത്തെ പെൻഷൻ സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പെൻഷൻ വിതരണത്തിലെ അർഹതയും അനർഹതയും സംബന്ധിച്ച ചർച്ചകളും സഭയിൽ ഉയർന്നു. മകൻ വിദേശത്തായതിനാൽ അമ്മയ്ക്ക് പെൻഷൻ നിഷേധിക്കുന്നതിൽ അർത്ഥമുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ഉയർന്നപ്പോൾ, അർഹരായവർക്ക് ആനുകൂല്യം ലഭിക്കണം എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ക്ഷേമപെൻഷൻ തുക 3,000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച ലക്ഷ്യത്തിൽ കാലതാമസം ഉണ്ടാകില്ലെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനം വേഗം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണഭോക്തൃ പട്ടിക വിശദമായി പരിശോധിക്കുമെന്നും, അർഹരായവർ പുറത്താകുന്നില്ലെന്നും, അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനൊപ്പം ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും, വിശദമായ ചർച്ചകൾ ബന്ധപ്പെട്ട വകുപ്പുകളിൽ നടക്കുന്നതായും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്; മുഖ്യമന്ത്രി പറഞ്ഞു.

 

BREAKING NEWS
പാതി മയക്കത്തിൽ ചെവിയും വാലും ആട്ടാതെ ചക്കക്കൊമ്പൻ, കുങ്കിയാനകളുമായി ദൗത്യസംഘമെത്തിയതോടെ ഉണർന്നു, അടുത്ത ഡോസുകൾ കൊടുക്കാനായി തയാറെടുക്കുന്നതിനിടെ ദൗത്യസംഘത്തിനു നേരെ പാഞ്ഞടുത്തു- സേനാംഗങ്ങൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി- വനം വകുപ്പ്!! വെടിപൊട്ടിച്ച് കാട്ടിലേക്കോടിച്ച ചക്കക്കൊമ്പനെ വീണ്ടും ട്രാക്ക് ച...
26 Nov 2026
BREAKING NEWS
മീൻപിടിത്തത്തിനിടെ കടലിൽവച്ച് ഇടിമിന്നലേറ്റു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന മൂന്നുപേർ ചികിത്സയിൽ
26 Nov 2026
BREAKING NEWS
ക്യാമറ ഓണാക്കി പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിക്കും; ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിന്റെ രഹസ്യ ചിത്രീകരണം വ്യാപകം, കർശന നടപടിക്ക് നിർദ്ദേശം; പിടിക്കപ്പെട്ടാൽ അറസ്റ്റ്, ഫോണും പിടിച്ചെടുക്കും!
26 Nov 2026
BREAKING NEWS
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല... കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യ...
26 Nov 2026