BREAKING NEWS

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം, കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം, സന്തോഷ് ട്രോഫി താരം ഗനി അഹമ്മദിന് ​ഗുരുതര പരുക്ക്, അപകടം ഈയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള മത്സരത്തിനായ തയാറെടുക്കുന്നതിനിടെ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡ് മേൽപ്പാലത്തിൽ ഉണ്ടായ വാഹന അപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് (29) ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സന്തോഷ് ട്രോഫി താരമായ ഖനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച്ച രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ താരങ്ങളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12:15-ഓടെ റിജോൺ ജോസിന്റെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്.

അതേസമയം കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് എഫ്‌സി തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത്. ഈയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള മത്സരത്തിനായി കാലിക്കറ്റ് എഫ്‌സിയുടെ പരിശീലനം ആരംഭിച്ചിരുന്നു. ജെഡിടിയിലാണ് ടീമിന്റെ പരിശീലനം നടന്നിരുന്നത്. ഇതിനിടെയാണ് റിജോൺ ജോസിന്റെ മരണമെത്തിയത്.

മൂന്നാം വ്യക്തി മുഖേനയോ, മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയിൽ വരാം, പിണറായിക്കും റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം- നിയമോപദേശം

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026