BREAKING NEWS

മൂന്നാം വ്യക്തി മുഖേനയോ, മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയിൽ വരാം, പിണറായിക്കും റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം- നിയമോപദേശം

· · 1 min read
Share: Copied!

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് കേസിൽ കുരുക്കുകൾ മുറുകുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശമെന്നാണ് റിപ്പോർട്ട്.

അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7, 13(1), 20(1) എന്നിവ പിണറായി വിജയനെതിരായ കേസിൽ ബാധകമാകാമെന്നാണ് നിയമോപദേശത്തിലെ നിലപാട്. മൂന്നാം വ്യക്തി മുഖേനയോ മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയിൽ വരാമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ സിഎംആർഎല്ലിൽ നിന്ന് വീണ വിജയനും എക്സാലോജിക് സൊല്യൂഷൻസിനും ലഭിച്ച പണം പിണറായി വിജയന് ലഭിച്ച കൈക്കൂലിയായി കണക്കാക്കാമെന്ന ഇഡിയുടെ ആരോപണവും നിയമോപദേശത്തിൽ പരിഗണിച്ചിട്ടുണ്ട്. ഇൻകം ടാക്സ് സെറ്റിൽമെന്റ് ബോർഡിന് മുമ്പാകെ സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ ശശിധരൻ കർത്ത നൽകിയ മൊഴികളും ഇഡി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 20 പ്രകാരമുള്ള വ്യവസ്ഥയും ഇക്കാര്യത്തിൽ ബാധകമാകാമെന്നാണ് നിയമോപദേശം. മുഹമ്മദ് റിയാസിനെതിരെയും അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും ഇഡി റിപ്പോർട്ടിലെ മറ്റ് ആരോപണങ്ങളും അന്വേഷിക്കാവുന്നതാണെന്നാണ് നിയമോപദേശത്തിലെ നിലപാട്.

മാത്രമല്ല ഇഡി റിപ്പോർട്ടിൽ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ, ആവശ്യമെങ്കിൽ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്യാമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതോടെ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ സർക്കാർ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

‘മനഃപൂർവം തെളിവു നശിപ്പിക്കാൻ ചെയ്തതാണ്‘: ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു; 22 ക്യാമറകളിലും വീഡിയോസില്ല; ഡിവിആർ മാറ്റിയതെന്ന് എക്സൈസ്

BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026