BREAKING NEWS

പാക്കിസ്ഥാനിൽ ട്രാൻസ്‌ജെൻഡഴ്സ് സുരക്ഷിതരല്ല!! രാജ്യത്തുള്ളത് അര ദശലക്ഷത്തോളം ട്രാൻസ്‌ജെൻഡർ പൗരന്മാർ, റോഡരികിൽ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ച നിലയിൽ മൂന്ന് ട്രാൻസ് സ്ത്രീകളുടെ മൃതദേഹങ്ങൾ

· · 1 min read
Share: Copied!

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലെ തെക്കൻ മേഖലയിൽ വെടിയേറ്റ് മരിച്ച നിലയിൽ മൂന്ന് അജ്ഞാത ട്രാൻസ് ജെൻ‍ഡർ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ്. കറാച്ചിയിലെ മേമൻ ഗോത്ത് പ്രദേശത്ത് ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് പാക്കിസ്ഥാൻ പോലീസ് വിശദമാക്കുന്നു.

കറാച്ചിയിലെ തെക്കൻ മേഖലയിൽ ദേശീയപാതയ്ക്ക് സമീപത്തായാണ് വെടിയുണ്ട തറച്ച നിലയിൽ ട്രാൻസ്‌ജെൻഡർ സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് സിറ്റി പോലീസ് ഉദ്യോഗസ്ഥൻ ജാവേദ് അഹമ്മദ് അബ്രോ എഎഫ്‌പി വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. മരിച്ചവർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. ഇവരെ ആക്രമിക്കാനുള്ള കാരണവും ഇനിയും വ്യക്തമായിട്ടില്ല.

അതേസമയം പാക്കിസ്ഥാനിൽ ഹിജ്‌റകൾ എന്നറിയപ്പെടുന്ന ട്രാൻസ്‌ജെൻഡർ ആളുകൾക്കെതിരായ അക്രമത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വിശദമാക്കുന്നു. രാജ്യത്ത് ഏകദേശം അര ദശലക്ഷം ട്രാൻസ്‌ജെൻഡർ പൗരന്മാരുണ്ടെന്നും അവർ തുടർച്ചയായ സാമൂഹിക ഒഴിവാക്കലും ദുരുപയോഗവും നേരിടുന്നുണ്ടെന്നും കണക്കുകൾ വിശദമാക്കുന്നത്. പാകിസ്ഥാനിലെ 90 ശതമാനം ട്രാൻസ്‌ജെൻഡർ ആളുകളും ശാരീരിക ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നാണ് ദി ലാൻസെറ്റ് ജേണലിൽ വന്ന 2023 ലെ ഒരു റിപ്പോർട്ട് വിശദമാക്കുന്നത്.

സമൂഹത്തിലെ ദുർബല വിഭാഗമായ ട്രാൻസ്ജെൻഡറുകൾക്ക് അർഹമായ അന്തസും ബഹുമാനവും നൽകണമെന്ന് സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 2018 ൽ, ട്രാൻസ്‌ജെൻഡർ ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സ്വന്തം ലിംഗ വ്യക്തിത്വം നിർണ്ണയിക്കാൻ അനുവദിക്കുന്നതിനുമുള്ള ഒരു ബില്ലിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ സെനറ്റ് വോട്ട് ചെയ്തിരുന്നു. ട്രാൻസ്‌ജെൻഡർ അവകാശ നിയമത്തെ ആഗോളതലത്തിൽ പലരും പ്രശംസിച്ചിരുന്നുവെങ്കിലും നിയമത്തിലെ എന്നാൽ പ്രധാന ഭാഗങ്ങൾ പിന്നീട് ശരീഅത്ത് കോടതി റദ്ദാക്കുകയായിരുന്നു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026