BREAKING NEWS

ഇത്തവണ പണി പാളാതിരിക്കാൻ ബിജെപിയുടെ മുതിർന്ന സംസ്ഥാന- ജില്ലാ നേതാക്കൾ കളത്തിൽ!!  ഓഡിനറി ബസുകൾക്ക് ‘സിറ്റി ഫാസ്റ്റ്’ എന്ന് പുതിയ പേരുകൾ നൽകി സ്റ്റിക്കർ ഒട്ടിച്ചു, മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാ​ഗ്ദാനം, സർക്കാർ വാക്കുപാലിച്ചില്ല… ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം

· · 1 min read
Share: Copied!

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ യുഡിഎഫ് സർക്കാർ വാഗ്ദാനലംഘനം നടത്തിയെന്നാരോപിച്ച് ആരോപിച്ച് ഇന്ന് ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആർടിസി ഓഫിസുകളിലേക്കും ഡിപ്പോകളിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരപരിപാടികൾക്ക് ബിജെപിയുടെ മുതിർന്ന സംസ്ഥാന-ജില്ലാ നേതാക്കൾ നേതൃത്വം നൽകും. കെഎസ്ആർടിസിയുടെ മുഴുവൻ സാധാരണ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.

തെരഞ്ഞെടുപ്പുകാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. എന്നാൽ അധികാരത്തിലെത്തിയ ശേഷം സർക്കാർ വാഗ്ദാനം പാലിച്ചില്ല. ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന ബസുകളുടെ സ്വഭാവം തന്നെ മാറ്റി സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ആനുകൂല്യം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

നിലവിൽ കെഎസ്ആർടിസിക്ക് കീഴിലുള്ള മൂവായിരത്തിൽ അധികം ഓർഡിനറി ബസുകളിൽ വലിയൊരു വിഭാഗം വിവിധ പേരുകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റിയതിലൂടെ സ്ത്രീകൾക്ക് ലഭിക്കേണ്ട സൗജന്യ യാത്രാ സൗകര്യം ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. മാത്രമല്ല തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓർഡിനറി വിഭാഗത്തിൽ സർവീസ് നടത്തിയിരുന്ന നിരവധി ബസുകൾക്ക് ‘സിറ്റി ഫാസ്റ്റ്’ ഉൾപ്പെടെയുള്ള പുതിയ പേരുകൾ നൽകി സ്റ്റിക്കർ ഒട്ടിച്ചു. അതുവഴി സ്ത്രീകൾക്കുള്ള സൗജന്യ യാത്ര നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി ആരോപിച്ചു.

അതേസമയം മേയ് 15ന് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധം പാളിപ്പോയിരുന്നു. മാത്രമല്ല ഈ സമരത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുയർന്നിരുന്നു.

BREAKING NEWS
'നിങ്ങൾക്ക് മാനസികനില തെറ്റിയെന്ന് തോന്നുന്നു; ദിവസവും മൂന്നുനേരം നെല്ലിക്കാത്തളം വയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'; ഉണ്ണിത്താന് പാലക്കാട്ടുനിന്ന് നെല്ലിക്ക പാഴ്‌സൽ
26 Nov 2026
BREAKING NEWS
'ചില പൊലീസുകാർ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ട്, എസ്.എഫ്.ഐ പ്രവർത്തകരുടെ വീടുകളിൽ കയറിയിറങ്ങുകയാണ്; ഓർത്തു കളിക്കണം; എല്ലാകാലവും യുഡിഎഫ് സർക്കാരായിരിക്കില്ല': പി.എ. മുഹമ്മദ് റിയാസ്
26 Nov 2026
BREAKING NEWS
16-കാരിയെ സ്പായ്ക്ക് പുറമേ സ്വകാര്യ ഹോട്ടലിലുമെത്തിച്ച് പീഡനം; ദിവസവും വാങ്ങിയിരുന്നത് 30,000 മുതൽ 40,000 രൂപ വരെ; ഗൂഗിൾ പേ ഇടപാടുകൾ നിർണായക തെളിവായി; ആറാമത്തെ പ്രതി അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്
26 Nov 2026
BREAKING NEWS
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ആഗോള റിലീസ് നവംബർ 27 ന്
26 Nov 2026