BREAKING NEWS

എഞ്ചിനീയറുടെ ദേഹത്ത് ചെളിവെള്ളം ഒഴിച്ചു, പൊതുജനമധ്യമത്തില്‍ വച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു, വസ്ത്രം മാറ്റാന്‍ അനുവദിക്കാതെ നടത്തിച്ചു, ബിജെപി മന്ത്രി നിതേഷ് റാണെക്ക് ഒരു മാസം തടവ്

· · 1 min read
Share: Copied!

മുംബൈ: എഞ്ചിനീയർക്ക് നേരെ ചെളിയൊഴിച്ച കേസിൽ ബിജെപി മന്ത്രി നിതേഷ് റാണെ കുറ്റക്കാരനാണെന്ന് മഹാരാഷ്ട്ര കോടതി. ഒരു മാസത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചു. മഹാരാഷ്ട്രയിലെ സിൻധുദുർഗ് കോടതിയുടേതാണ് നടപടി. നിയമം കയ്യിലെടുക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ) എഞ്ചിനീയർക്ക് നേരെയാണ് നിതേഷ് റാണെ ചെളിയെറിഞ്ഞത്.

മുംബൈ-ഗോവ ദേശീയപാത വികസന പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് അതിക്രമം നടന്നത്. എഞ്ചിനിയീറെ അപമാനിക്കുകയും ശരീരത്തിൽ പറ്റിപ്പിടിച്ച ചെളിയോടുകൂടി നടത്തുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ പ്രതിപക്ഷ എംഎൽഎയായിരുന്നു റാണെ. റോഡിന്റെ മോശം ഗുണനിലവാരത്തിനെതിരെ പ്രതിഷേധിക്കാനായിരുന്നു ഉദ്ദേശമെന്ന് റാണെ വാദിച്ചെങ്കിലും അതൊന്നും കോടതിയിൽ വിലപോയില്ല. ഒരു പൊതുപ്രവർത്തകനെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുന്നത് കുറ്റകരമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജിയായ വി.എസ്. ദേശ്മുഖ് അഭിപ്രായപ്പെട്ടു.

അധികാര ദുരുപയോഗമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ പിന്നീട് റാണെയുടെ ശിക്ഷ കോടതി താൽക്കാലികമായി റദ്ദാക്കി. മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ചു. കേസിലെ മറ്റ് 29 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. റാണെയ്ക്കെതിരെ കലാപം, പൊതുജന സേവകനെ ആക്രമിക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും അവയിൽ മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തനാക്കി. മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മകനാണ് റാണെ. സംഭവം നടക്കുമ്പോൾ കോൺ​ഗ്രസ് എംഎൽഎയായിരുന്നു.

റാണെ ഉൾപ്പെടെ 30 പേർക്കെതിരെയാണ് അന്ന് കേസെടുത്തത്. 2019 ജൂലൈ നാലിന് സ്ഥലത്തെത്തിയ റാണെ എൻ‌എച്ച്‌എ‌ഐ സബ് ഡിവിഷണൽ എഞ്ചിനീയറെ കങ്കാവ്‌ലിയിലെ ഗാഡ് നദിക്ക് കുറുകെയുള്ള പാലത്തിലേക്ക് വിളിച്ചുവരുത്തി. റോഡ് നിർമാണത്തിന്റെ ഗുണനിലവാരക്കുറവും വെള്ളക്കെട്ടും ആരോപിച്ച് എഞ്ചിനീയറെ ആക്രമിക്കുകയും ദേഹത്ത് ചെളിവെള്ളം ഒഴിക്കുകയും ചെയ്തു. തുടർന്ന് പൊതുസ്ഥലത്ത് ചെളിയിലൂടെ നടക്കാൻ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026