BREAKING NEWS

നറുക്കെ‌ടുപ്പിലൂടെ കിട്ടിയ ആദ്യ ഭരണം അവിശ്വാസത്തിലൂടെ താഴെ വീണു!! ഇടത് അം​ഗങ്ങൾ കോൺ​ഗ്രസിന് കൈകൊടുത്തു, പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണ നഷ്ടം, ഈ നടന്നത് ജനവിധിയുടെ അട്ടിമറി- ബിജെപി… അല്ലാ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയം- കോൺ​ഗ്രസ്

· · 1 min read
Share: Copied!

തൃശ്ശൂർ: നറുക്കെ‌ടുപ്പിലൂടെ അധികാരത്തിലേറിയ പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ഇടത് അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി ഭരണം വീണത്. പ്രതിപക്ഷത്തിന് 10 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിക്ക് ആറ് വോട്ടുകൾ ലഭിച്ചു. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവാകുകയും ചെയ്തു.

അതേസമയം നടന്നത് ജനവിധിയുടെ അട്ടിമറിയാണെന്ന് ബിജെപി വിമർശിച്ചപ്പോൾ ജനാധിപത്യത്തിന്റെ വിജയമാണ് സംഭവിച്ചതെന്ന് കോൺഗ്രസും പ്രതികരിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തുള്ള ബിജെപി ഇക്കുറി തന്ത്രത്തിലൂടെയും അട്ടിമറിയിലൂടെയുമാണ് പാറളം പഞ്ചായത്ത് പിടിച്ചെടുത്തതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്നത്തേത് ജനാധിപത്യത്തിൻറെ വിജയമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.

വർഷങ്ങളായി സിപിഎമ്മും കോൺഗ്രസും മാറി മാറി ഭരിച്ച പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ബിജെപി വിജയിച്ചത്. പതിനേഴംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെ ബിജെപിക്ക് ഭരണം ലഭിക്കുകയായിരുന്നു. ബിജെപി ഭരണം തുടങ്ങി ആറ് മാസമായതോടെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇന്ന് നടന്ന വോട്ടെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോൺഗ്രസ് അവിശ്വാസ പ്രമേയം പാസാക്കി.

ഭക്ഷണം ഉണ്ടാക്കാതെ മുഴുവന്‍ സമയവും ഫോണില്‍, ഭാര്യയെ ബിയര്‍ ബോട്ടിലുകൊണ്ട് കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

BREAKING NEWS
സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാൻ ക്ലാസിലെ എട്ടം​ഗ സംഘമെത്തി, എല്ലാവരും തിരികെ പോയിട്ടും മടങ്ങാതെ ക്രിസ്റ്റോയും അരുണും... വൈകിട്ടായിട്ടും കുട്ടികളെത്താതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ കുടുംബക്കാർ ബാ​ഗ് കണ്ടെത്തിയത് മരക്കാനം കോർട്ടിന് സമീപമുള്ള ജലാശത്തിൽ!! മൃതദേഹങ്ങൾ കണ്ടെത്തി
29 Nov 2026
BREAKING NEWS
IFFI 2026-ൽ മികച്ച നടനുള്ള സിൽവർ പീക്കോക്ക് പുരസ്കാരം സ്വന്തമാക്കി റിഷബ് ഷെട്ടി, ആദരവ് ‘കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1’ലെ അഭിനയത്തിന്
29 Nov 2026
BREAKING NEWS
അവിഹിത ബന്ധം കയ്യോടെ പിടിച്ചു, അമ്മായിയമ്മയെ മരത്തടികൊണ്ട് അടിച്ചുകൊന്ന് മരുമകളും കാമുകനും
29 Nov 2026
BREAKING NEWS
വനിതാ ഗേറ്റ് കീപ്പറെ ക്രൂരമായി മര്‍ദിച്ച് അജ്ഞാതന്‍, നിലത്ത് തള്ളിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ചു, 37കാരിയുടെ നില അതീവ ഗുരുതരം
29 Nov 2026