BREAKING NEWS

മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! ഏറ്റവും വലിയ ഒറ്റക്കക്ഷി, കയ്യിൽ 10 കൗൺസിലർമാർ, ഒറ്റയൊരണ്ണം പോലും സ്വന്തം സ്ഥാനാർഥിക്ക് കുത്തിയില്ല, ബിജെപി ഔദ്യോഗിക സ്ഥാനാർഥിക്ക് കിട്ടിയ വോട്ട് വട്ടപ്പൂജ്യം!! അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് കോൺഗ്രസ്-ആർഎൽപി സഖ്യം

· · 1 min read
Share: Copied!

ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മുന്ദ്വ മുനിസിപ്പാലിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. 25 അംഗ മുനിസിപ്പാലിറ്റിയിൽ 10 കൗൺസിലർമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപിക്ക് അധ്യക്ഷ പദവി നേടാനായില്ല. പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയാക്കിയ ഗീതാ ദേവിക്ക് ലഭിച്ചത് പൂജ്യം വോട്ട്.

ആർഎൽപി സ്ഥാനാർഥി അൽകാ ദേവി കൻഡോയിയാണ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ പിന്തുണയോടെയാണ് അവർ മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർഥി ഘനശ്യാം സദാവത്തിനെ 13–12 എന്ന നിലയിൽ പരാജയപ്പെടുത്തിയാണ് കൻഡോയി അധ്യക്ഷ പദവി സ്വന്തമാക്കിയത്.

മുന്ദ്വ മുനിസിപ്പാലിറ്റിയിലെ 25 വാർഡുകളിൽ ബിജെപി 10 സീറ്റുകളാണ് നേടിയത്. ആർഎൽപി ഏഴ് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലും സ്വതന്ത്രർ അഞ്ച് സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 10 കൗൺസിലർമാരിൽ ഒരാളും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ ഗീതാ ദേവിക്ക് വോട്ട് ചെയ്തില്ല.

അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആർഎൽപിയും ധാരണയിലെത്തുകയായിരുന്നു. ഇരുകക്ഷികളും ചേർന്ന് അൽകാ ദേവി കൻഡോയിയെ പിന്തുണച്ചു. കോൺഗ്രസിന് മൂന്ന് കൗൺസിലർമാരും ആർഎൽപിക്ക് ഏഴ് കൗൺസിലർമാരുമുള്ളതിനാൽ ഇരുകക്ഷികൾക്കും ചേർന്ന് 10 വോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കൻഡോയിക്ക് ആകെ 13 വോട്ടുകൾ ലഭിച്ചു. അതായത് കോൺഗ്രസ്- ആർഎൽപി കൗൺസിലർമാരുടെ സംയുക്ത അംഗബലത്തേക്കാൾ മൂന്ന് വോട്ട് അധികം.

അതേസമയം സ്വതന്ത്ര സ്ഥാനാർഥി ഘനശ്യാം സദാവത്ത് 12 വോട്ടുകൾ നേടി. ഇതോടെ വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് കൻഡോയി അധ്യക്ഷയായത്. ബിജെപി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സദാവത്ത് സ്വതന്ത്ര സ്ഥാനാർഥിയായി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിന് മുമ്പ് ബിജെപി ടിക്കറ്റിൽ കൗൺസിലറായി അദ്ദേഹം വിജയിച്ചിരുന്നു. രാജസ്ഥാൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജ്യോതി മിർധയുടെ വ്യക്തിഗത ഉപദേഷ്ടാവായും സദാവത്ത് പ്രവർത്തിച്ചിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി ഗീതാ ദേവിയെ സ്ഥാനാർഥിയാക്കിയപ്പോഴാണ് സദാവത്തിന് പാർട്ടി ടിക്കറ്റ് ലഭിക്കാതിരുന്നത്. തുടർന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഒടുവിൽ 12 വോട്ട് നേടിയ സദാവത്ത് ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് അധ്യക്ഷ പദവി നഷ്ടപ്പെടുത്തിയത്.

25 അംഗ മുനിസിപ്പാലിറ്റിയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും അധ്യക്ഷ സ്ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ചതും, കോൺഗ്രസ്-ആർഎൽപി സഖ്യത്തിന്റെ 10 അംഗബലത്തേക്കാൾ മൂന്ന് വോട്ട് അധികം അൽകാ ദേവിക്ക് ലഭിച്ചതുമാണ് മുന്ദ്വയിലെ തെരഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധേയമാക്കിയത്.

അപകടം നടക്കുമ്പോൾ കുട്ടികളുടെ കൂടെ മുതിർന്നവർ ആരുമില്ല, നദിയുടെ ആഴമറിയാതെ മുന്നോട്ടു നീങ്ങി!! കർമ്മ- ധർമ്മ ആഘോഷത്തിനിടെ ഗംഗയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു, നാല് പേരെ കാണാതായി

BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026