BREAKING NEWS

അപകടം നടക്കുമ്പോൾ കുട്ടികളുടെ കൂടെ മുതിർന്നവർ ആരുമില്ല, നദിയുടെ ആഴമറിയാതെ മുന്നോട്ടു നീങ്ങി!! കർമ്മ- ധർമ്മ ആഘോഷത്തിനിടെ ഗംഗയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു, നാല് പേരെ കാണാതായി

· · 1 min read
Share: Copied!

ഭഗൽപൂർ: ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ കർമ്മ- ധർമ്മ ആഘോഷത്തിന്റെ ഭാഗമായി ഗംഗാനദിയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. നാല് കുട്ടികളെ കാണാതായതായി പോലീസ് അറിയിച്ചു. സുൽത്താൻഗഞ്ചിലെ താരേത ഗ്രാമത്തിലാണ് ദാരുണമായ സംഭവം. സംഭവത്തെ തുടർന്ന് പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ആറ് കുട്ടികളുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. കാണാതായ നാല് പേർക്കായി യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്. 12നും 14നും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്.

സുൽത്താൻഗഞ്ച് മുനിസിപ്പൽ കൗൺസിലിലെ 27-ാം വാർഡിന് കീഴിലുള്ള വൈകുണ്ഠ്പുർ ദുധൈല സ്വദേശികളാണ് അപകടത്തിൽപ്പെട്ട കുട്ടികൾ. കർമ്മ- ധർമ്മ പൂജയുടെ ആചാരങ്ങളുടെ ഭാഗമായി ഇവർ നാരായൺപുർ ദിയാര പ്രദേശത്ത് ഗംഗയിൽ കുളിക്കാനെത്തിയതായിരുന്നു. നദിയിലെ വെള്ളത്തിന്റെ ആഴത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്നതും ശക്തമായ ഒഴുക്കുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുളിക്കുന്നതിനിടെ കുട്ടികൾ ആഴമുള്ള ഭാഗത്തേക്ക് പോകുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു.

സംഭവവിവരം അറിഞ്ഞതോടെ നിരവധി നാട്ടുകാർ സ്ഥലത്ത് എത്തി. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ജനക്കൂട്ടം രൂപപ്പെട്ടു. കർമ്മ-ധർമ്മ പൂജയുടെ ഭാഗമായി കുട്ടികൾ ഗംഗയിൽ കുളിക്കാനെത്തിയതാണെന്ന് സുരജ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കുളിക്കുന്നതിനിടെ ആഴമുള്ള വെള്ളത്തിലേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവം നടക്കുമ്പോൾ കുട്ടികളുടെ കൂടെ മുതിർന്ന ആരും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കുട്ടികളുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായവും ബിഹാർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഉള്ളിൽ സൂക്ഷിക്കുന്നതിനാൽ; ബ്രാഹ്മണരിലെ വലിയൊരു വിഭാഗം ഇപ്പോഴും പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലുമാണ് കഴിയുന്നത്; ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാന്റ് നൽകണം’: ജി. സുധാകരൻ

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026