BREAKING NEWS

‘ശിവൻ പാവങ്ങളുടെ ദൈവം, രാമൻ സമ്പന്നരുടേത്’; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിൽ ബിജെപി പ്രതിഷേധം; ‘രാഷ്ട്രീയ നേട്ടത്തിനായി ദൈവങ്ങളെ തമ്മിൽ വിഭജിക്കാനാണ് ശ്രമം’

· · 1 min read
Share: Copied!

ഹൈദരാബാദ്: രാമനെയും ശിവനെയും താരതമ്യം ചെയ്തുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിജെപി. ‘ശിവൻ പാവങ്ങളുടെ ദൈവം, രാമൻ സമ്പന്നരുടെ ദൈവം’ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശമാണ് വിവാദമായത്. രാഷ്ട്രീയ നേട്ടത്തിനായി ദൈവങ്ങളെ തമ്മിൽ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ വിമർശിച്ചു.

ഡൽഹിയിൽ നടന്ന പരിപാടിയിൽ ബിജെപി നേതാക്കൾ പതിവായി ‘ജയ് ശ്രീറാം’ വിളിക്കുന്നത് ചോദ്യം ചെയ്യുന്നതിനിടെയാണ് രേവന്ത് റെഡ്ഡിയുടെ പരാമർശം. നരേന്ദ്ര മോദിയും ബിജെപി നേതാക്കളും എന്തുകൊണ്ട് ‘ഹര ഹര മഹാദേവ്’ വിളിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ‘ഞങ്ങൾ ദ്രാവിഡരാണ്, അവർ ആര്യന്മാരാണ്. ഞങ്ങൾ ശിവഭക്തരാണ്, അവർ രാമഭക്തരാണ്’ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബണ്ടി സഞ്ജയ് കുമാറാണ് രംഗത്തെത്തിയത്. ശ്രീരാമനും ശിവനും തമ്മിൽ രാഷ്ട്രീയ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘മുസ്ലീം എന്നാൽ കോൺഗ്രസ്, കോൺഗ്രസ് എന്നാൽ മുസ്ലീം’ എന്ന് പറയുന്ന രേവന്ത് റെഡ്ഡി ഇപ്പോൾ ദൈവങ്ങൾക്കിടയിലും രാഷ്ട്രീയ വിഭജനം സൃഷ്ടിക്കുകയാണെന്നും ബണ്ടി സഞ്ജയ് കുമാർ വിമർശിച്ചു.

‘ദക്ഷിണ കാശി’ എന്നറിയപ്പെടുന്ന വേമുലവാഡയും ‘ദക്ഷിണ അയോധ്യ’ എന്നറിയപ്പെടുന്ന ഭദ്രാചലവും തെലങ്കാനയിലുണ്ട്. ശ്രീരാമനെയും ശിവനെയും വടക്കെന്നും തെക്കെന്നും പറഞ്ഞ് വിഭജിക്കരുത് എന്നും ബണ്ടി സഞ്ജയ് കുമാർ പറഞ്ഞു.

രാഷ്ട്രീയ നേട്ടത്തിനായി ദൈവങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക്’; കുറ്റിച്ചിറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ എൽഡിഎഫിനായത് വലിയ കാര്യമെന്ന് മുഹമ്മദ് റിയാസ്

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026