BREAKING NEWS

‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക്’; കുറ്റിച്ചിറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ എൽഡിഎഫിനായത് വലിയ കാര്യമെന്ന് മുഹമ്മദ് റിയാസ്

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിനെ ചൂണ്ടിക്കാട്ടി പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക്’ എന്നായിരുന്നു റിയാസിന്റെ പ്രതികരണം.

കഴിഞ്ഞ തവണ 2,273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിം ലീഗ് വിജയിച്ച കുറ്റിച്ചിറയിൽ ഇത്തവണ യുഡിഎഫ് ഭൂരിപക്ഷം 436 വോട്ടായി കുറഞ്ഞെന്ന് റിയാസ് ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ശക്തികേന്ദ്രത്തിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ജനവിരുദ്ധ യുഡിഎഫ് സർക്കാർ നിലപാടുകളും മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബിജെപി രാഷ്ട്രീയത്തോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന മൃദുസമീപനവും യുഡിഎഫിന്റെ പരമ്പരാഗത വോട്ടർമാരിൽ ഉൾപ്പെടെ ചിലർ എൽഡിഎഫിന് വോട്ട് ചെയ്യാൻ കാരണമായെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ശക്തികേന്ദ്രത്തിൽ മുന്നേറ്റം സാധ്യമാക്കിയ എൽഡിഎഫ് പ്രവർത്തകർക്കും വോട്ടർമാർക്കും അദ്ദേഹം അഭിവാദ്യം അറിയിച്ചു. വിജയിച്ച യുഡിഎഫ് സ്ഥാനാർഥിക്കും ലീഗ് കേന്ദ്രത്തിൽ പൊരുതി തോറ്റ എൽഡിഎഫ് സ്ഥാനാർഥിക്കും റിയാസ് അഭിനന്ദനവും നേർന്നു.

കോഴിക്കോട് കോർപറേഷനിലെ 59-ാം വാർഡായ കുറ്റിച്ചിറയിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി ഫർസീനയാണ് വിജയിച്ചത്. കൗൺസിലറായിരുന്ന ഫാത്തിമ തഹ്‌ലിയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28നാണ് നടന്നത്.

ഫർസീനയ്ക്ക് 2,711 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജംഷീനയ്ക്ക് 2,275 വോട്ടും ബിജെപി സ്ഥാനാർഥി ജീജ കെ.യ്ക്ക് 204 വോട്ടുമാണ് ലഭിച്ചത്. ഇതോടെ 436 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വാർഡ് നിലനിർത്തിയത്.

മരുന്നുകള്‍ക്ക് കൊടുക്കാന്‍ കാശ് വേണ്ടേ?? ഏതൊക്കെ മരുന്നാണ് ഇല്ലാത്തത് എന്ന് എന്നോട് പറ, പരിഹരിക്കാം, ഡോക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും മരുന്ന് കമ്പനിക്കാരും തമ്മില്‍ പാമ്പന്‍ പാലത്തേക്കാള്‍ ദൃഢമായ ബന്ധം, ഞാന്‍ ഈ ചെയറില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയുള്ള തട്ടിപ്പുകള്‍ അനുവദിക്കില്ല, 2500 രൂപ കടമുണ്ടാക്കി വച്ചവരാണ് ഞങ്ങളെ വിമര്‍ശിക്കുന്നത്- കെ മുരളീധരന്‍

BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടം: കസ്റ്റഡി കാലാവധി അവസാനിച്ചു, സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും; കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും; കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
25 Oct 2026
BREAKING NEWS
’നദി കടക്കാൻ സഹായിച്ച ചങ്ങാടം തലയിലേറ്റി നടക്കേണ്ടതുണ്ടോ; ’അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ’; ; പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച പരാമർശം; പി.കെ. കൃഷ്ണദാസിനെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി
25 Oct 2026