BREAKING NEWS

വീട്ടുപ്രസവങ്ങൾ കുരുന്നുകളുടെ ‌ജീവനെടുക്കുന്നു, കഴിഞ്ഞ വർഷം എട്ടുമാസത്തിനിടെ ഭൂമി കാണാതെ മരണത്തെ പുൽകിയത് ഒമ്പത് നവജാത ശിശുക്കൾ

· · 1 min read
Share: Copied!

കൊച്ചി: വീട്ടുപ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കളുടെ മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. ഇതിൽ കൂടുതൽ കുരുന്നുകൾ മരിച്ചത് കഴിഞ്ഞ വർഷമെന്നുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പുറത്ത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള എട്ടുമാസത്തിനിടെ വീട്ടുപ്രസവങ്ങളിലൂടെ സംസ്ഥാനത്ത് ഒമ്പത് നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്തുവന്നു.

ട്യൂഷൻ പഠിപ്പിക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചു; 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 76കാരന് പത്ത് വര്‍ഷം തടവുശിക്ഷ

പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം നൽകിയ വിവരാവകാശ മറുപടിയിലാണ് ഇതു സംബന്ധിച്ച് കണക്കുകൾ ഉള്ളത്. 2024 ഏപ്രിൽ മുതൽ ഡിസംബർ വരെ എറണാകുളത്തും തൃശ്ശൂരും ആലപ്പുഴയും രണ്ട് വീതവും കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിൽ ഒന്ന് വീതവും മരണം സംഭവിച്ചു.

സഹപാഠിയുടെ മർദ്ദനമേറ്റ് ഐടിഐ വിദ്യാർഥിക്ക് ​ഗുരുതര പരുക്ക്, മൂക്കിൻറെ എല്ല് പൊട്ടി, ഇടതു വശത്തെ കണ്ണിന് താഴെ ആഴത്തിലുള്ള മുറിവ്, പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പോലീസ്

2020 മുതലുള്ള കണക്കുകളെടുത്ത് നോക്കുവാണെങ്കിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും കഴിഞ്ഞ വർഷമാണ്. 2021 ജനുവരി മുതൽ 2024 മാർച്ച് വരെ മലപ്പുറത്ത് വീട്ടുപ്രസവത്തിലൂടെ നാല് നവജാതശിശുക്കളാണ് മരിച്ചത്. കാസർകോട് – 1, പാലക്കാട് – 1, തിരുവനന്തപുരം – 1, പത്തനംതിട്ട – 1, കോട്ടയം – 1 എന്നിങ്ങനേയും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷമാണ് വീട്ടുപ്രസവങ്ങളിൽ കൂടുതൽ നവജാത ശിശുക്കൾ മരിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളിൽനിന്ന് വ്യക്തമാകുന്നു.

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026