BREAKING NEWS

‘വേണ്ടി വന്നാൽ ഞങ്ങൾ മോദിയെയും കരിങ്കൊടി കാണിക്കും; കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി കാണിച്ചിട്ടില്ല’: ബിനു ചുള്ളിയിൽ

· · 1 min read
Share: Copied!

തൃശൂർ: ആവശ്യമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ. അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ച നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബിനു ചുള്ളിലിന്റെ പ്രതികരണം.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി കാണിച്ചിട്ടില്ലെന്ന് ബിനു ചുള്ളിയിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായാണ് അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിന്റെ കാരണം യുവമോർച്ചയ്ക്ക് പോലും അറിയില്ലെന്നും ബിനു ചുള്ളിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇത്തരത്തിലുള്ള അതൃപ്തി പരസ്യമായി പറഞ്ഞിട്ടുണ്ടോയെന്നും ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ടോയെന്നും ബിനു ചുള്ളിയിൽ ചോദിച്ചു.

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം.പി., ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ കരിങ്കൊടി കാണിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിൽ രമേശ് ചെന്നിത്തലയ്ക്ക് നേരെ നാല് തവണ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതായി റിപ്പോർട്ടുണ്ട്. കൊല്ലം നീണ്ടകരയിൽ പി.സി. വിഷ്ണുനാഥിനെതിരെയും തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം പ്രിയങ്ക ഗാന്ധിക്കെതിരെയും പ്രതിഷേധം നടന്നു.

അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് മറുപടിയായാണ് യുവമോർച്ച കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ വിമർശിച്ചുകൊണ്ടാണ് ബിനു ചുള്ളിലിന്റെ പ്രതികരണം.

ആ രണ്ട് സീറ്റിന് ഉത്തരവാ​ദി രമ്യാ ഹരിദാസും കൂട്ടാളിയും? എംഎൽഎ വീട്ടിൽ കയറി കയ്യാങ്കളി നടത്തിയ ചിറയിൻകീഴിൽ യുഡിഎഫിന് കനത്ത തിരിച്ചടി, കഴിഞ്ഞ തവണ 593 വോട്ടിനു ജയിച്ച സീറ്റ് എൽഡിഎഫിന്, മുണ്ടയ്ക്കൽ വാർഡും കൈവിട്ടുപോയി

BREAKING NEWS
‘ ഗവർണറുടേത് കടന്നകൈ; കേരളത്തിൽ എല്ലാവരും വെജിറ്റേറിയനാകണമെന്ന തീട്ടൂരം വേണ്ട; സംഘപരിവാർ കാവി അജണ്ട; ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തരുത് ‘ ; കെ.സി. വേണുഗോപാൽ
23 Oct 2026
BREAKING NEWS
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, തിന്നാത്തവരെ നിയമം സംരക്ഷിക്കും, അന്വേഷണം നടക്കട്ടെ, സത്യങ്ങള്‍ പുറത്തുവരട്ടെ, ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനില്ല, ഒരറുതി വേണം, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാം, പരിഹാസവുമായി പി പി ദിവ്യ
23 Oct 2026
BREAKING NEWS
പല ഉന്നത സിപിഎം നേതാക്കൾക്കും ബിനാമി ഇടപാടുകളിൽ പങ്കുണ്ട്, ദിവ്യയ്ക്ക് എതിരെ അന്വേഷണം നീണ്ടാൽ അവരം‍ പ്രതിക്കൂട്ടിലാകും, ഇന്നലത്തെ കുറിപ്പും ഭീഷണിപ്പെടുത്തലിന്റെ ഭാഗം, പാർട്ടി തനിക്കു സംരക്ഷണം ഒരുക്കാനുള്ള തന്ത്രമാണിത്- മുഹമ്മദ് ഷമ്മാസ്
23 Oct 2026
BREAKING NEWS
ജിയോ ഐ.പി.ഒയ്ക്ക് ചരിത്രപരമായ നേട്ടം; ഇന്ത്യയിൽ ആദ്യമായി പത്ത് ലക്ഷത്തിലധികം അപേക്ഷകൾ; അവസാന ദിനമായ ഇന്ന് വൈകുന്നേരം 7 മണി വരെ ബിഡ് ചെയ്യാൻ അവസരം
23 Oct 2026