BREAKING NEWS

’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’-പഴഞ്ചൊല്ല് അന്വർത്ഥമായി; വാഴക്കുല മോഷണക്കേസിൽ പിടിയിലായത് ബൈക്ക് മോഷണമടക്കമുള്ള നിരവധി കളവ് കേസ് പ്രതി! ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും മോഷണം നടത്തി മുങ്ങിനടന്നിരുന്ന പ്രതി വാഴക്കുല മോഷണക്കേസിൽ പിടിയിലായി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന ഷാജഹാൻ (38) ആണ് അറസ്റ്റിലായത്.

ജവഹർനഗറിലെ തണൽ ട്രസ്റ്റിന്റെ കീഴിൽ വെങ്ങാനൂർ വില്ലേജിലെ ആഴാകുളത്തുള്ള കൃഷിഫാമിൽനിന്നാണ് വാഴക്കുലകൾ മോഷണം പോയത്. 12 കിലോ വീതം തൂക്കമുള്ള എട്ട് കപ്പ വാഴക്കുലകളാണ് മോഷണം പോയതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ട്രസ്റ്റ് ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രദേശത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഷാജഹാനെ പൊലീസ് തിരയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതുകൂടാതെ നിരവധി മോഷണക്കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

BREAKING NEWS
നിയന്ത്രണം വിട്ട ട്രക്ക് തീർഥാടകരുടെ ഇടയിലേക്ക് പാഞ്ഞുകയറി; വാഹനത്തിനടിയിൽപ്പെട്ട് 12 പേർക്ക് ദാരുണാന്ത്യം, 39 പേർക്ക് പരുക്ക്!! നിയന്ത്രണംവിട്ട ട്രക്ക് നിന്നത് പോലീസിന്റെ ബാരിക്കേഡുകളും ചെക്ക്‌പോസ്റ്റും തകർത്ത് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലുമായി ഇടിച്ച്, അപകടത്തിൽപ്പെട്ടത് ഷീതള മ...
18 Oct 2026
BREAKING NEWS
“ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളതെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെയൊരു സർക്കാരുണ്ടോ എന്നറിയില്ല“: അത‍ൃപ്തി പ്രകടമാക്കി കെ. സുധാകരൻ; ’മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിക്കേണ്ട’
18 Oct 2026
BREAKING NEWS
’ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? വസ്ത്രം മുഴുവനും അഴിക്കൂ’; പ്രതിശ്രുത വരന്റെ മെഡിക്കൽ പരിശോധനാ ഫലങ്ങൾ കാണിക്കാൻ ആശുപത്രിയിലെത്തിയ യുവതിയോട് ഡോക്ടർ;തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അനുചിതമായി സ്പർശിച്ചു; പരാതി, പോലീസ് കേസെടുത്തു
18 Oct 2026
BREAKING NEWS
"ഞാൻ കമ്പ്യൂട്ടറിൽ സമയം പരിശോധിക്കുകയായിരുന്നു, പെട്ടെന്ന് തലയുടെ പിൻഭാഗത്ത് ശക്തമായ ഒരടി കിട്ടി,  എന്താണ്  അടിച്ചതെന്ന് ആ നിമിഷം എനിക്ക് മനസിലായില്ല, ആവർത്തിച്ച് അടിയേറ്റതോടെ ഇടയ്ക്കിടെ ബോധം നഷ്ടപ്പെടുകയും വീണ്ടും ബോധം തെളിയുകയും ചെയ്തു... മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ പ...
18 Oct 2026