BREAKING NEWS

ബലാത്സം​ഗക്കേസ് പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചു; വെടിവച്ചു വീഴ്ത്തി സാഹസികകമായി കീഴ്പ്പെടുത്തി പോലീസ്; സെപ്റ്റംബർ 19ന് നടന്ന സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്

· · 1 min read
Share: Copied!

പട്ന: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവച്ചു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നന്ദൻ യാദവിനാണ് വെടിയേറ്റത്. സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

പട്നയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള ജാമുയിയിൽ സെപ്റ്റംബർ 19നാണ് പത്താം ക്ലാസ് വിദ്യാർഥിനിയും സുഹൃത്തായ ആൺകുട്ടിയും അതിക്രമത്തിനിരയായത്. വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്ന കുട്ടികളെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രതികളുടെ സംഘത്തിലെ ഒരാളാണ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, അതിക്രമത്തിനിരയായ കുട്ടികൾ സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതിയായ നന്ദൻ യാദവിനെ തെളിവെടുപ്പിനായി കൊണ്ടുപോയത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിവച്ചത്. ഇയാൾക്ക് പരിക്കേറ്റതായാണ് വിവരം.

വണ്ടിയുടെ വേഗത കുറച്ചുകൂടി കൂട്ടിയിരുന്നുവെങ്കിൽ അവന്മാര് ചത്തേനെ… ജീവിതത്തിൽ ഒരിക്കലും ഇനി ഇത് മറക്കില്ല!! തൃശൂരിൽ പോലീസ് വാഹനം യുവാക്കളെ ഇടിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, ഫോൺ റെക്കോർഡിംഗ് ദൃശ്യങ്ങൾ പുറത്തുവിട്ട് പരുക്കേറ്റ യുവാവിൻറെ കുടുംബം

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026