BREAKING NEWS

കൈക്കൂലി കേസിൽ പിടിയിലായതോടെ കിമ്പളം മുടങ്ങി, ഭാര്യയോട് വീട്ടിൽ പോയി 50 ലക്ഷം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം വഴക്ക്, രണ്ട് കാറുകളും പണവും നൽകിയിട്ടും ആർത്തി തീർന്നില്ല, ഭാര്യയെ ​ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തി, ഭാര്യാപിതാവിനെ കത്തിക്ക് ആക്രമിച്ചു, പരാതി കൊടുത്തിട്ടും പോലീസ് അനങ്ങിയില്ല, ഡിജിപിയു‌ടെ ഇടപെടലിൽ എസ്ഐ അറസ്റ്റിൽ

· · 1 min read
Share: Copied!

ബെംഗളൂരു: പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ഭാര്യ. ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടറായ ഭൈരപ്പ കെ.എസ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ സ്ത്രീധന പീഡനം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. .

ഏതാനും നാൾ മുൻപ് സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കൈക്കൂലി കേസിൽ ലോകായുക്ത ഭൈരപ്പയെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ഭാര്യയുടെ കുടുംബത്തോട് 50 ലക്ഷം രൂപ ആവിശ്യപ്പെട്ട് ഉപദ്രവം ആരംഭിച്ചത്. ആവശ്യങ്ങൾ നിറവേറ്റാൻ ഭാര്യാപിതാവ് രണ്ട് കാറുകളും വലിയൊരു തുകയും നൽകിയിട്ടും ഭൈരപ്പയുടെ പീഡനം തുടരുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പണം തന്നില്ലെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് തയാറാകില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി. മകളെയും പരാതിക്കാരിയായ ഭാര്യയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടതായും, ജീവനാംശം നൽകാൻ തയാറായില്ല എന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വർഷം മുൻപ് വിവാഹിതയായ ഇവർക്ക് മുന്ന് വയസുള്ള ഒരു മകളുണ്ട്.

അതേപോലെ ഭൈരപ്പക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്നും, കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്ത് തന്നെ അപമാനിച്ചതായും പരാതിയിൽ പറയുന്നു. ഗുണ്ടകളെ ഉപയോഗിച്ച് തന്നെ അപായപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ഭാര്യ ആരോപിക്കുന്നു. ജൂലൈ 12-ന് കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്തിയ തന്റെ പിതാവിനെ ഭൈരപ്പ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായും യുവതി വെളിപ്പെടുത്തി. പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഭൈരപ്പയുടെ സഹപരിവർത്തകരായതിനാൽ ആദ്യം പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. കേസ് ഒതുക്കി ശ്രമിച്ചതിനെ തുടർന്ന് യുവതി നേരിട്ട് നേരിട്ട് ഡിജിപിയെ സമീപിക്കുകയായിരുന്നു. ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യ ആശങ്കയിൽ; കൂടംകുളം ആണവനിലയത്തിന്റെ അതീവ രഹസ്യ വിവരങ്ങൾ ചോർന്നു; സുപ്രധാന രേഖകൾ ഡാർക്ക് വെബിൽ ; ഹാക്കർമാർ കൈവശപ്പെടുത്തിയത് 19,000-ലധികം രഹസ്യ രേഖകൾ! ‘ദേശീയ സുരക്ഷയെ ബാധിക്കാവുന്ന ഗുരുതര സൈബർ ഭീഷണി’

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026