BREAKING NEWS

ഈ യുദ്ധവെറി എന്തിന്? ​ഗാസയിലെ കുഞ്ഞുങ്ങൾക്കാവശ്യം ഭക്ഷണങ്ങളാണ്… യുഎസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകൾക്ക് പണം നൽകുന്നു!! ബഡ്ജറ്റ് പ്രൊപ്പോസലിനിടെ അലറിവിളിച്ചു ബെൻ കോഹൻ- വീഡിയോ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഗാസയിലെ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ എടുത്തുകാട്ടി യുഎസ് സെനറ്റ് യോഗത്തിനിടെ വൻ പ്രതിഷേധം. ബെൻ ആൻഡ് ജെറിസ് എന്ന ജനപ്രിയ ഐസ്ക്രീം ബ്രാൻഡിന്റെ സഹസ്ഥാപകനായ ബെൻ കോഹനും ചിലരുമാണ് ​ഗാസയിലെ ദുരന്തത്തിൽ പ്രതിഷേധിച്ചത്. ബഡ്ജറ്റ് പ്രൊപ്പോസൽ സമയത്തായിരുന്നു പ്രതിഷേധം. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

‘യുഎസ് കോൺഗ്രസ് ഗാസയിലെ കുഞ്ഞുങ്ങളെ കൊല്ലാനുളള ബോംബുകൾക്ക് പണം നൽകുന്നു’ എന്ന് അലറിവിളിച്ചുകൊണ്ടാണ് ബെന്നും സംഘവും പ്രതിഷേധിച്ചത്. സംഭവം നടക്കുന്ന സമയത്ത് ആരോഗ്യ സെക്രറ്ററി റോബർട്ട് എഫ് കെന്നഡി ജൂനിയർ ഡിപ്പാർട്ട്മെന്റിന്റെ ബഡ്ജറ്റ് പ്രൊപ്പോസൽ അവതരിപ്പിക്കുകയായിരുന്നു. ബെന്നും സംഘവും പ്ലക്കാർഡുകളും മറ്റുമായി എഴുന്നേൽക്കുന്നതും ഉടനെ ഉദ്യോഗസ്ഥർ ഞെട്ടുന്നതുമടക്കം പുറത്തുവന്ന വീഡിയോയിൽ കാണാം. ശേഷം ഇവരെ പോലീസ് ബലം പ്രയോഗിച്ച് പുറത്തുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്തു. സംഘംചേരുക, യോഗം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ബെന്നിനെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം ഇസ്രയേലിനോട് ഗാസയിലെ വിശക്കുന്ന കുഞ്ഞുങ്ങൾക്കായി ഭക്ഷണം എത്തിച്ചുനൽകാനും ബെൻ ആവശ്യപ്പെട്ടു. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന സാഹചര്യത്തിലാണ് ഗാസയിലെ കുഞ്ഞുങ്ങൾ ഇപ്പോൾ ഉള്ളതെന്നും, ഇവയ്ക്ക് പകരം ഇരുപത് ബില്യൺ ഡോളറിൻറെ ബോംബുകളാണ് യുഎസ് ഇസ്രയേലിന് നൽകുന്നത് എന്നും ബെൻ കോഹൻ പറഞ്ഞു. ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോൾ നടക്കുന്നതിനെ എതിർക്കുന്നെന്നും ബെൻ പറഞ്ഞു.

കൂടാതെ യുഎസ് തങ്ങളുടെ ബജറ്റിന്റെ പകുതിയും യുദ്ധ ആവശ്യങ്ങൾക്കായി മാറ്റിവെയ്ക്കുന്നുവെന്നും, ആളുകളെ കൊല്ലുന്ന ഈ പ്രവൃത്തി നമ്മുടെ രാജ്യം എന്താണെന്ന് കാണിച്ചുതരികയാണെന്നും ബെൻ അഭിപ്രായപ്പെട്ടു. ഈ പണത്തിന്റെ പകുതി ലോകമെമ്പാടുമുള്ള നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചാൽ ഇത്തരം യുദ്ധങ്ങൾ ഉണ്ടാകുകയില്ല എന്നും ബെൻ പറഞ്ഞു. രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകാം, എന്നാൽ ആളുകളെ കൊല്ലാതെത്തന്നെ അവ ഒത്തുതീർപ്പാക്കാമെന്നും ബെൻ കൂട്ടിച്ചേർത്തു.

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026