BREAKING NEWS

ഇസ്രയേൽ ഒറ്റപ്പെടുന്നു!! ഇസ്രയേലിന് ഉപരോധം, പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും- ബെൽജിയം വിദേശകാര്യമന്ത്രി, ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയത് 63,000 സാധാരണക്കാരെ

· · 1 min read
Share: Copied!

ബ്രസൽസ്: പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് വ്യക്തമാക്കി ബെൽജിയം രം​ഗത്ത്. യുഎൻ അസംബ്ലിയിൽ പലസ്തീന് അംഗീകാരം നൽകുമെന്ന് ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട്. അതേസമയം ഇസ്രയേലിനെ സമ്മ‍ർദ്ദത്തിൽ ആക്കുന്നതാണ് ബെൽജിയത്തിന്റെ നടപടി. നേരത്തെ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ സമാന നീക്കവുമായി എത്തിയിരുന്നു.

ഗാസയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഒന്നിന് പുറകേ ഒന്നായി പുറത്ത് വന്നതിന് പിന്നാലെയാണ് ബെൽജിയത്തിന്റെ നീക്കം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേൽ ഗാസയിൽ ചെയ്യുന്നതെന്ന് ആഗോള തലത്തിൽ വിമർശനം ഉയർന്നിരുന്നു. പലസ്തീനിൽ നടക്കുന്ന മാനുഷിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നാണ് ബെൽജിയം പ്രതിരോധ മന്ത്രി സമൂഹമാധ്യമങ്ങളിൽ വിശദമാക്കുന്നത്. വംശഹത്യ, യുദ്ധകുറ്റങ്ങൾ, വംശീയ ഉന്മൂലനം അടക്കമുള്ള ആരോപണം വലിയ രീതിയിൽ ഉയർന്നതിന് പിന്നാലെ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉള്ളത്.

അതേസമയം സാധാരണക്കാരായ 63000 ആളുകളാണ് ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2 ദശലക്ഷം ആളുകൾക്ക് ഇസ്രയേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടമായി. കൂടാതെ ശേഷിക്കുന്ന പലസ്തീൻ ജനതയെ കടുത്ത ക്ഷാമത്തിലേക്കും പട്ടിണി മരണങ്ങളിലേക്കും എത്തിക്കുന്ന രീതിയിൽ നിരവധി തടസങ്ങളും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രയേൽ സൃഷ്ടിച്ചിരുന്നു. ഗാസയിൽ മനുഷ്യൻ സൃഷ്ടിച്ച ക്ഷാമം ആണ് നടക്കുന്നതെന്നാണ് യുഎൻ ആരോപിച്ചത്.

ഹമാസ് പിടിയിലുള്ള ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കുന്നതോടെ അംഗീകാരം നിലവിൽ വരുമെന്ന് മാക്സിം പ്രെവോട്ട് വിശദമാക്കുന്നത്. ഹമാസിന് നിലവിൽ പലസ്തീനിൽ ഒരു അവസരവുമില്ലെന്നും ബെൽജിയം വിദേശകാര്യമന്ത്രി വിശദമാക്കി. ഇതിന് പുറമേ ഇസ്രയേലിന് മേൽ ചെറിയ രീതിയിലുള്ള ഉപരോധം ഏർപ്പെടുത്തുമെന്നും മാക്സിം പ്രെവോട്ട് വിശദമാക്കി. ഇസ്രയേലിൽ നിന്നുള്ള ഇറക്കുമതിക്കായിരിക്കും ഉപരോധം ആരംഭ ഘട്ടത്തിലുണ്ടാവുക.

ചുമ്മാ ഫോൺ സ്ക്രോൾ ചെയ്തുപോയതാ… ദേണ്ടെടാ, ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ പുതിയൊരു പെണ്ണിനൊപ്പം ആടിപ്പാടി 7 വർഷം കാണാതായ കെട്ടിയോൻ!! കയ്യോടെ പൊക്കി പോലീസ്

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026