BREAKING NEWS

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വരാൻ വൈകി, ജീവനക്കാരെ മർദിച്ച് ഹോട്ടൽ തല്ലി തകർത്ത് കൊല്ലം സ്വദേശികൾ, പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറി

· · 1 min read
Share: Copied!

തിരുവനന്തപുരം: വര്‍ക്കലയില്‍ ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടല്‍ ആക്രമിച്ചു. ആറുപേര്‍ പിടിയില്‍. കൊല്ലം ചവറ സ്വദേശികളാണ് പൊലീസ് പിടിയിലായ ആറുപേരും. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിക്കുകയും ഹോട്ടലിന്റെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്. ഇന്നലെ രാത്രി പത്തോടെ വര്‍ക്കലയിലെ ഒരു ബാര്‍ ഹോട്ടലിലാണ് സംഭവം നടന്നത്.

ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പരാതി അന്വേഷിക്കാന്‍ എത്തിയ പോലീസുകാരന്റെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ അക്രമികള്‍ വലിച്ചുകീറി. പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളെ തടഞ്ഞുവച്ചത്. അക്രമികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026