BREAKING NEWS

ക്രിസ്തു മതം സ്വീകരിച്ചു, നാല് ആദിവാസി കുടുംബങ്ങള്‍ക്ക് ബഹിഷ്കരണം, കുടിവെള്ളം മുതല്‍ വിറകു ശേഖരണത്തിന് വരെ വിലക്ക്, പരാതിക്കൊടുവില്‍ വിലക്ക് ഭാഗികമായി പിന്‍വലിച്ച് ഗ്രാമമുഖ്യന്‍

· · 1 min read
Share: Copied!

റാഞ്ചി: ജാർഖണ്ഡിലെ ആദിവാസി ഗ്രാമത്തിൽ ക്രിസ്ത്യാനികളായി മതം മാറ്റം നടത്തിയ കുടുംബങ്ങൾക്ക് വിലക്ക്.  ജഗന്നാഥപൂരിലെ ഹൽദി പൊഖാർ ഗ്രാമത്തിലാണ് മതംമാറ്റം നടത്തിയ നാല് കുടുംബങ്ങൾക്ക് ​ഗ്രാമത്തിലെ കിണറുകളും, പൊതു ​പൈപ്പുകളും, കുളവും മുതൽ പാചകം ചെയ്യാനായി വിറക് ശേഖരിക്കുന്നതും വരെ വിലക്കിയുള്ള പ്രതികാര നടപടി. ഒടുവിൽ പൊലീസിന്റെയും റവന്യൂ അധികാരികളുടെയും ഇടപെടലിനെ തുടർന്ന് കുടുംബങ്ങൾക്കുള്ള വിലക്ക് ഭാഗികമായി പിൻവലിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന മതപരിവർത്തനങ്ങളുടെ പേരിലാണ് ഗ്രാമമുഖ്യനു കീഴിൽ യോഗം ചേർന്ന് ക്രിസ്ത്യാനികളായ കുടുംബങ്ങൾക്ക് ബഹിഷ്‍കരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

നേരത്തെ മൂന്ന് കുടുംബങ്ങളാണ് ഗോത്ര വിഭാഗമായ ‘സർന’ വിശ്വാസം ഉപേക്ഷിച്ച് ​ക്രിസ്തു മതം സ്വീകരിച്ചത്. നാലാമതൊരു കുടുംബം കൂടി മതംമാറിയതോടെ ഇവരെ ബഹിഷ്‍കരിക്കാൻ തീരുമാനിച്ചു. ഗ്രാമത്തിലെ കുളം, കിണർ, പൈപ്പ് വെള്ളം എന്നിവ ഉപയോഗിക്കാനും, വനത്തിൽ നിന്ന് വിറകും ചെടികളും ശേഖരിക്കുന്നതിൽ നിന്നും കടകളിലും വിലക്കി. ഇതോടെ, നിത്യജീവിതം ദുസ്സഹമായി കുടുംബങ്ങൾ പരാതിയുമായി അധികാരികളെ സമീപിക്കുകയായിരുന്നു. ​

ഗ്രാമത്തിലെത്തിയ പൊലീസും, റവന്യൂ അധികാരികളും ഇരു വിഭാഗവുമായി കൂടികാഴ്ച നടത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങൾക്കെതിരെ സാമൂഹിക ബഹിഷ്‍കരണം ശിക്ഷാർഹമായ കുറ്റമാണെന്ന് മുന്നറിയിപ്പും നൽകി. ഇതോടെ, ഗ്രാമ മുഖ്യൻമാർ യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ ഗ്രാമീണർ ഉപയോഗിക്കുന്ന പൊതു സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന ഉപാധിയിൽ ബഹിഷ്‍കരണം പിൻവലിക്കാൻ തയ്യാറായി. മതംമാറിയ കുടുംബങ്ങൾക്ക്, തങ്ങളുടെ വീടുകൾക്ക് മുന്നിലെ കിണറിൽ നിന്ന് വെള്ളം എടുക്കാൻ മാത്രമാണ് ഇപ്പോൾ അനുവാദമുള്ളത്.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026