BREAKING NEWS

എട്ട് വർഷത്തിനിടെ നടന്ന നാല് അന്വേഷണങ്ങളും അട്ടിമറിക്കപ്പെട്ടു, പ്രതികൾക്കൊപ്പം പൊലീസുകാരും കൂട്ടുനിന്നു, ബാലുവിന്റെ കയ്യിൽനിന്നു പണംകൈപ്പറ്റിയവർ തന്നെ അവനെ ചതിച്ച് അപായപ്പെടുത്തി, നിയമപോരാട്ടം തുടരുമെന്ന് ബാലഭാസ്കറിന്റെ മാതാപിതാക്കള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനു പിന്നിലെ യാഥാർഥ്യങ്ങൾ കണ്ടെത്തി കുറ്റവാളികൾക്കു ശിക്ഷ ഉറപ്പാക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മാതാപിതാക്കൾ. മകന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാൻ പ്രതികൾക്കൊപ്പം പൊലീസുകാരും കൂട്ടുനിന്നു. ഇതുസംബന്ധിച്ച തങ്ങളുടെ ആശങ്കകളും സംശയങ്ങളും ശരിയാണെന്നു ബോധ്യംവന്നതുകൊണ്ടാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണിയും മാതാവ് ബി.ശാന്തകുമാരിയും പറഞ്ഞു. ദുരൂഹതകളെല്ലാം അവസാനിപ്പിച്ച്, പുതിയ അന്വേഷണ സംഘം സത്യം പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷ ഇരുവരും പങ്കുവച്ചു. കേസ് സിബിഐയിലെ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.മകന്റെ അപകടമരണവുമായി ബന്ധപ്പെട്ട് 8 വർഷത്തിനിടെ 4 അന്വേഷണങ്ങൾ നടന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. അവയെല്ലാം അട്ടിമറിക്കപ്പെട്ടു.

സിബിഐ അടക്കം പുതിയ അന്വേഷണ സംഘങ്ങൾ വന്നപ്പോഴെല്ലാം പ്രതീക്ഷയായിരുന്നു. പക്ഷേ അവരെല്ലാം മുൻ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ അതേപടി പകർത്തിവയ്ക്കുകയാണ് ചെയ്തത്. തങ്ങളുടെ മൊഴികൾപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. ബാലുവിനൊപ്പമുണ്ടായിരുന്ന പ്രകാശ് തമ്പി, ഡ്രൈവർ അർജുൻ, വിഷ്‌ണു സോമസുന്ദരം എന്നിവരുടെ ഇടപെടലുകളെക്കുറിച്ച് തെളിവുകൾ കൈമാറിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അവഗണിച്ചു.

മകനു നീതിലഭിക്കുന്നതിനായി പോരാട്ടത്തിനിറങ്ങിയ തങ്ങൾക്കെതിരെ ആരോപണങ്ങളുന്നയിച്ച് കേസ് വഴിതിരിച്ചുവിടാനാണ് പലരും ശ്രമിക്കുന്നത്. മകന്റെ ഒരു സ്വത്തും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. തങ്ങൾ രണ്ടുപേർക്കു കഴിയാൻ സ്വന്തമായി വീടും ചെലവുകൾക്കായി പെൻഷൻ തുകയുമുണ്ട്. ബാലുവിന്റെ കയ്യിൽനിന്നു പണംകൈപ്പറ്റിയവർ ചേർന്ന് അവനെ ചതിച്ച്, അപായപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും ഉണ്ണിയും ശാന്തകുമാരിയും പറഞ്ഞു.

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026