BREAKING NEWS

മീറ്ററിടാന്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല, നിശ്ചിത നിരക്കില്‍ കൂടുതല്‍ ചോദിച്ചു, തര്‍ക്കിച്ച ഡോക്ടറെ മര്‍ദിച്ച മൂന്ന് ഓട്ടോ ഡ്രാവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

· · 1 min read
Share: Copied!

തൃശൂര്‍: ചാലക്കുടിയില്‍ ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരായ രഘു, ബെന്നി, രാംദാസ് എന്നിവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്.

രഘുവിന്റെ ലൈസന്‍സ് 30 ദിവസത്തേക്കും, ബെന്നി, രാംദാസ് എന്നിവരുടെ ലൈസന്‍സുകള്‍ 15 ദിവസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ മൂവരും നിര്‍ബന്ധമായും റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2.15ഓടെയാണ് സംഭവം. ജോലി ആവശ്യത്തിനായി ചാലക്കുടിയിലെത്തിയ ഡോ. ധനേഷ് കലാഭവന്‍ മണി സ്റ്റാന്‍ഡില്‍ നിന്ന് ഇലക്ട്രിക് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയുടെ തുടക്കത്തില്‍ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല.

ധനേഷ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ മീറ്റര്‍ ഇട്ടെങ്കിലും, നിശ്ചിത നിരക്കിലും കൂടുതല്‍ തുക വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവര്‍ ഓട്ടോ തിരികെ സ്റ്റാന്‍ഡിലേക്ക് തന്നെ കൊണ്ടുപോയി മറ്റ് തൊഴിലാളികളെക്കൂടി വിളിച്ചുകൂട്ടി ധനേഷിനെ മര്‍ദിക്കുകയായിരുന്നു.

BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026