BREAKING NEWS

കഞ്ചാവ് പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം, മൂന്ന് പേര്‍ പിടിയില്‍

· · 1 min read
Share: Copied!

കോട്ടയം: പാലായിൽ കഞ്ചാവ് വേട്ടക്കിടെ പരിശോധനയ്ക്ക് എത്തിയ പൊലീസുകാരെ പ്രതികൾ കാറിടിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ചു. പാലാ ആർ.വി ജങ്ഷനിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷിനെ ഇടിച്ചിടുകയായിരുന്നു.

പരിക്കേറ്റ ഉദ്യോഗസ്ഥനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പാലാ പൊലീസ് പിടികൂടി. നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, വെങ്ങല്ലൂർ അജ്മൽ, നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്.

പ്രതികളിൽ നിന്ന് അര കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്നും ഈരാറ്റുപേട്ടയിലേക്ക് കഞ്ചാവ് എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്നും ഇവർക്കെതിരെ മുമ്പും സമാനമായ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026