LATEST UPDATES

കേസിൽ കുടുക്കാൻ ശ്രമം, കമ്പനി ഉടമകളുടെ ശാരീരിക, മാനസിക പീഡനം..; പ്രവാസി മലയാളി യുവാവിൻ്റെ മരണത്തിൽ ദുബായ് കമ്പനിക്കെതിരേ പരാതിയുമായി കുടുംബം; 15 ലക്ഷം രൂപ അയച്ചുകൊടുത്തിട്ടും കേസ് ആരംഭിക്കും മുൻപ് അനഘ് പോയി…

· · 1 min read
Share: Copied!

ദുബായ്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കമ്പനി ഉടമയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും പരാതി നൽകി.

മൊകേരി വള്ള്യായിലെ പോയന്റവിട വാസുവിന്റെയും വത്സലയുടേയും മകനായ അനഘിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അനഘിനെ കമ്പനി ഉടമ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും കേസിൽ കുടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു.

കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർഗോ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനഘ്. കമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾ ഒരു കേസിൽ അകപ്പെട്ടിരുന്നു. ഇതേ കേസിൽ പ്രതികളായിരുന്ന കമ്പനിയുടെ മാനേജരും എംഡിയുടെ സഹോദരനുമായ വ്യക്തികളെ രക്ഷിക്കാൻ അനഘിനെ കേസിൽ കുടുക്കിയെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

അനഘിന്റെ അമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കേസ് നടത്താനും മകനെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാനും വീട് പണയപ്പെടുത്തിയും കടം വാങ്ങിയും ഏകദേശം 13 ലക്ഷത്തോളം രൂപ ദുബായിലേക്ക് അയച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസമാണ് അനഘ് മരിക്കുന്നത്. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം കേസ് നടത്തിപ്പിനും മൃതദേഹം നാട്ടിലെത്തിക്കാനും ചെലവായ പണം ആവശ്യപ്പെട്ട് കമ്പനി ഉടമ കുടുംബത്തെ ബന്ധപ്പെട്ടതായും അനഘിന്റെ അമ്മ പരാതിയിൽ പറഞ്ഞു.

നാല് മാസത്തെ ശമ്പളവും നാല് വർഷത്തിലേറെ ജോലി ചെയ്തതിന്റെ സെറ്റിൽമെന്റ് തുകയും കമ്പനി നൽകാത്തതിനെതിരെ നോർക്കയ്ക്കും പരാതി നൽകിയിട്ടുണ്ട്. കമ്പനി ഉടമയും ഭാര്യയും അനഘിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിച്ചു.

എയർ ഇന്ത്യ വിമാനപകടത്തിൻ്റെ കാരണം കണ്ടെത്തി..!! RAT ആക്ടിവേറ്റ് ചെയ്തു.. ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫായി… വാൾ സ്ട്രീറ്റ് ജേർണലിൻ്റെ റിപ്പോർട്ട് ഇങ്ങനെ…

രണ്ട് വീണമാരെ കൊണ്ട് പിണറായിക്ക് കഷ്ടകാലം…!! മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ ബിന്ദു രക്ഷപെട്ടേനെ..!! വീട്ടമ്മയെ കൊന്ന കേസിൽ പ്രതിയാക്കണം.., രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല, ആരോഗ്യ വകുപ്പ് മോർച്ചറിയിലാണെന്നും മുരളീധരൻ

ഇത് ലാസ്റ്റ് വാണിങ് ആണ്…, ഒരാഴ്ച കൂടി നോക്കും, പിന്നെയും ​ഗതാ​ഗതക്കുരുക്ക് അഴിയുന്നില്ലെങ്കിൽ ടോൾ എന്നും പറഞ്ഞ് ഇങ്ങു വന്നേക്കരുത്..!! യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടിവരുന്നതിന് പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കും- ഹൈക്കോടതി

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026