BREAKING NEWS

ഇത് ലാസ്റ്റ് വാണിങ് ആണ്…, ഒരാഴ്ച കൂടി നോക്കും, പിന്നെയും ​ഗതാ​ഗതക്കുരുക്ക് അഴിയുന്നില്ലെങ്കിൽ ടോൾ എന്നും പറഞ്ഞ് ഇങ്ങു വന്നേക്കരുത്..!! യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടിവരുന്നതിന് പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കും- ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടായില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ വിലക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. അടിപ്പാതയുടെ നിർമാണമടക്കം നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ കർശനനിലപാട്.

അതേസമയം ഒരാഴ്ചയ്ക്കകം പ്രശ്‌നത്തിന് പരിഹാരംകാണുമെന്ന് ദേശീയപാതാ അതോറിറ്റിക്കായി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഉറപ്പുനൽകി. ഗതാഗതക്കുരുക്ക് രൂക്ഷമായ പാതയിൽ ടോൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

മാത്രമല്ല ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കിൽ ടോൾപിരിവ് നിർത്തിവയ്ക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ദേശീയപാതാ അതോറിറ്റിയോട് നിർദേശിക്കുകയും ചെയ്തു. നിലവിൽ 4.8 കിലോമീറ്ററിലേ പ്രശ്‌നങ്ങളുള്ളൂവെന്നും ശേഷിക്കുന്ന 65 കിലോമീറ്ററിൽ തടസങ്ങളില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ വാദിച്ചു. ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാരിനെ ഉൾപ്പെടുത്തി യോഗം ചേരുമെന്നും അറിയിച്ചു. വിഷയം ജൂലായ് 16-ന് വീണ്ടും കോടതി പരിഗണിക്കും.

സുധാകരൻ പല്ലുകൊഴിഞ്ഞ സിംഹമോ? പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കൻ പറ്റും, കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല’- ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026