BREAKING NEWS

കുഞ്ഞിനും തനിക്കും ചെലവിന് തരുന്നില്ല, പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയ യുവതിയെ കത്തികൊണ്ട് കഴുത്തിന് കുത്തി, പ്രതിയെ കീഴ്പ്പെടുത്തി പൊലീസ്, ആക്രമണം തര്‍ക്കം പരിഹരിക്കുന്നതിനിടെ

· · 1 min read
Share: Copied!

തിരുവനന്തപുരം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിയെ അപായപ്പെടുത്താൻ ശ്രമം. പരാതിക്കാരിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതി മുഹമ്മദ് ഖാനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

എസ്എച്ച്ഒ ഇരുവരോടും സംസാരിച്ചുക്കൊണ്ടിരിക്കവേയാണ് സംഭവം. പെരുങ്കുളം സ്വദേശിയായ യുവതിയും മുഹമ്മദ് ഖാനും ഒരുമിച്ചായിരുന്നു താമസം.ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. കുറച്ച് കാലങ്ങളായി പ്രതി യുവതിയെയും കുഞ്ഞിനെയും നോക്കാതായെന്നാണ് യുവതിയുടെ പരാതി.

ഇതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ രണ്ടുപേരെയും വിളിച്ചിരുത്തി സംസാരിക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു. ബാഗില്‍ നിന്ന് കത്തിയെടുത്ത് യുവതിയുടെ കഴുത്തിന് കുത്തുകയായിരുന്നു. പൊലീസുകാരുടെ സമയോചിത ഇടപെടലിലൂടെ പ്രതിയെ കീഴ്‍പ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026