BREAKING NEWS

വിശന്നു വലഞ്ഞ് അന്നം കാത്തിരുന്നവർക്കു നേരെ ഇസ്രയേൽ ഷെല്ലാക്രമണം, 45 പലസ്തീനികൾ കൊല്ലപ്പെട്ടു, ഇതു രണ്ടാം തവണ ഇസ്രയേലിന്റെ ഭാ​ഗത്തുനിന്ന് സമാനരീതിയിൽ കൊടുംക്രൂരത

· · 1 min read
Share: Copied!

ജെറുസലേം: ഗാസ മുനമ്പിൽ ഭക്ഷണമുൾപ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ ഷെല്ലാക്രമണം. ആക്രമണത്തിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ആക്രമണത്തിൽ പരുക്കേറ്റവരെ ഉടൻ എത്തിച്ചത് നാസർ ആശുപത്രിയിലേക്കാണ്.അതേസമയം ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഭക്ഷണം കാത്തുനിന്നവരെ ഇസ്രയേൽ വെടിവെച്ച് കൊല്ലുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കുറച്ചുദിവസം മുൻപ് തെക്കൻ ഗാസയിലെ റഫയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയവരെയാണ് അന്ന് ഇസ്രയേൽ ആക്രമിച്ചത്. നിർദേശിച്ച വഴിയിൽ നിന്ന് മാറി സൈന്യത്തിനു നേരെ നീങ്ങിയതിനാൽ സംശയം തോന്നിയാണ് ഇവർക്കുനേരെ വെടിയുതിർത്തത് എന്നായിരുന്നു ഇസ്രയേൽ നൽകിയ വിശദീകരണം.

യാത്രക്കാർക്ക് സു​ഗമമായ റോഡ് യാത്ര ഒരുക്കാനാവില്ലെങ്കിൽ പിന്നെ എന്തിനാ ടോൾ പിരിക്കുന്നത്? അതിനു കഴിയില്ലെങ്കിൽ ടോൾ പിരിക്കാൻ പാടില്ല- ഹൈക്കോടതി

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026