BREAKING NEWS

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, ട്രെയിനില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി, തിരികെ വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴും മര്‍ദനം, യുവാവിനെതിരെ കേസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി. വർക്കല റെയിൽവേ സ്റ്റേഷനിൽ ഒമ്പതാം തീയതി രാത്രിയാണ് സംഭവം നടന്നത്. യുവതിയെ ട്രെയിനിൽ വെച്ച് മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങിക്കൊണ്ട് പോയി തകർക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശിയായ ബോബിക്കെതിരെ വർക്കല പൊലീസ് കേസെടുത്തു.

ട്രെയിനിൽ വെച്ച് യുവതിയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടുപോയെന്നും പ്ലാറ്റ്ഫോമിൽ വെച്ച് തിരികെ ഫോൺ വാങ്ങാൻ ശ്രമിച്ചപ്പോൾ യുവതിയെ മർദ്ദിച്ചന്നുമാണ് പരാതി.

ഫോൺ തിരികെ വാങ്ങാൻ യുവാവിന്റെ വീട്ടിലെത്തിയ സമയത്തും യുവതിയെ ബോബി മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026