BREAKING NEWS

യുവാവ് എട്ടാം ക്ലാസുകാരിയെ പറഞ്ഞുപറ്റിച്ച് ഹോം സ്റ്റേയിലെത്തിച്ചു,  ഒരു രാത്രി മുഴുവൻ കൂട്ടബലാത്സം​ഗത്തിനിരയാക്കി പുലർച്ചെ റോഡരികിൽ ഉപേക്ഷിച്ചു, രണ്ട് ഹോംസ്റ്റേ ജീവനക്കാരടക്കം അഞ്ച് പേർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

 

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ എത്തിച്ച് അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ചു. കുട്ടിയെ കാണുന്നില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാമ്രൂപ് ജില്ലയിലെ പസാരിയ സ്വദേശിനിയായ പെൺകുട്ടിയെ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. സോക്കുച്ചിയിലെ രംഗ്മാൻ ഗ്രാൻഡ് ഹോംസ്റ്റേയിലാണ് പെൺകുട്ടിയെ എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. ഗോപാൽപാറ സ്വദേശിയായ പരമേശ്വർ നാഥ് എന്ന യുവാവാണ് പെൺകുട്ടിയെ പറഞ്ഞുപറ്റിച്ച് സൗകുച്ചിയിലുള്ള ‘രംഗ്മൻ ഗ്രാൻറ് ഹോംസ്റ്റേ’യിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന് രാത്രി മുഴുവൻ ഹോംസ്റ്റേയിൽ വെച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പുലർച്ചെയോടെ പൻബസാറിലെ ശുക്ലേശ്വർ ഘട്ടിന് സമീപം റോഡരികിൽ ഉപേക്ഷിച്ചെന്നുമാണ് ആരോപണം. സംഭവത്തിൽ ഹിർകജ്യോതി ദാസ്, ബിശാൽ ബറുവ, ലക്ഷ്മീധർ നാഥ്, റജിപ് അലി എന്നിവരും സംഭവത്തിൽ പങ്കാളികളായതായി പോലീസ് സംശയിക്കുന്നു. ഇവരിൽ ബിശാൽ ബറുവയും ലക്ഷ്മീധർ നാഥും ഹോംസ്റ്റേയിലെ ജീവനക്കാരാണെന്നാണ് വിവരം.

അതേസമയം, കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി കുടുംബം നൽകിയ പരാതിയിൽ ദദാര ഔട്ട്‌പോസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്തതായി അസം പോലീസ് അറിയിച്ചു. ആഗസ്റ്റ് 24ന് പുലർച്ചെ 5.47ഓടെ ഗുവാഹത്തിയിലെ പൻബസാർ മേഖലയിൽ പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് ദദാര ഔട്ട്‌പോസ്റ്റ് ഇൻചാർജും പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി പൻബസാർ പാനി ടാങ്കിക്ക് സമീപത്തുനിന്ന് പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമത്തിലെ സെക്ഷൻ 6, 17 എന്നിവയും കേസിൽ കൂട്ടിച്ചേർത്തതായി പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴിയും രേഖപ്പെടുത്തി.

കാമ്രൂപ് സീനിയർ പോലീസ് സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (ഹെഡ്ക്വാർട്ടേഴ്സ്), അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (ക്രൈം) എന്നിവർ അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്നതായി അസം പോലീസ് അറിയിച്ചു. സംഭവത്തിൽ കസ്റ്റഡിയിലുള്ള അഞ്ച് പേരുടെ പങ്കും പെൺകുട്ടിയെ ഹോംസ്റ്റേയിലേക്ക് എത്തിച്ചതിന് പിന്നിലെ സാഹചര്യങ്ങളും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

ഓണാഘോഷത്തിനിടെ മദ്യലഹരിയിൽ പോലീസുകാർ; എസ്.പി.യെ കണ്ടതോടെ ഒരാൾ ഓടി, മൂന്ന് പേർക്ക് സസ്പെൻഷൻ

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026