BREAKING NEWS

6000 കടന്ന് ആര്യാടൻ..; 10,000 വോട്ടുകൾ നേടി അൻവർ ആദ്യഘട്ടത്തി। യുഡിഎഫിന് ഭീഷണിയായി…

· · 1 min read
Share: Copied!

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 6000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം. എം സ്വരാജ് രണ്ടും പി.വി. അന്‍വര്‍ മൂന്നും സ്ഥാനങ്ങളിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷൗക്കത്തായിരുന്നു മുന്നില്‍. ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. യു‍ഡിഎഫിന് ആധിപത്യമുള്ള മേഖലയായിട്ടും പ്രതീക്ഷിച്ച മുന്‍തൂക്കം കിട്ടിയില്ല. മൂത്തേടത്തെ നിലയും സമാനമായിരുന്നു. അൻവർ 10000 വോട്ടുകൾ നേടി.

യുഡിഎഫിന് ഭീഷണിയായി പിവി അന്‍വര്‍ വോട്ട് പിടിച്ചതും അല്‍പം ക്ഷീണമായി. ഇതോടെ ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ചത്ര വോട്ട് കിട്ടിയില്ല. അന്‍വര്‍ നേടിയ വോട്ടുകളാണ് യുഡിഎഫിന് വെല്ലുവിളിയാകുന്നത്. വഴിക്കടവിലെ 14 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 419 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ലീഡ്. ഷൗക്കത്ത്- 3,614, സ്വരാജ്- 3,195, അന്‍വര്‍– 1588, മോഹന്‍ ജോര്‍ജ്– 401 എന്നിങ്ങനെയാണ് വോട്ടുനില. ആദ്യ റൗണ്ടില്‍ അന്‍വര്‍ കരുത്തുകാട്ടിയെന്ന് വ്യക്തം.

263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുന്നത്. നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടെണ്ണല്‍ ക്രമീകരിച്ചു. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണും. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉറച്ച വിജയ പ്രതീക്ഷയിലാണ് യുഎഡിഎഫും എല്‍ഡിഎഫും. ക്രോസ് വോട്ട് നടന്നിട്ടുണ്ടെങ്കിലും താന്‍ ജയിക്കുമെന്ന് പി.വി. അന്‍വറും പറയുന്നു.

Also Read- യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ വോട്ടുപിടിച്ച് എൽഡിഎഫും പി.വി. അൻവറും.., വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്…; എല്ലാ പഞ്ചായത്തുകളിലും ന​ഗരസഭയിലും ഭൂരിപക്ഷം കിട്ടും…

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026