BREAKING NEWS

സഞ്ജീവ് അറോറയ്ക്ക് ബിഗ് സല്യൂട്ട്, ബിജെപിയിൽ ചേരുന്നതിനേക്കാൾ ജയിലിൽ പോകാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, അറസ്റ്റിലായ മന്ത്രിക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാള്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: 100 കോടി രൂപയുടെ കള്ളപ്പണക്കേസിൽ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതിനാലാണ് മന്ത്രിയെ ലക്ഷ്യമിട്ടതെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ആക്രമണമാണ് അറസ്റ്റ് എന്ന് വിശേഷിപ്പിച്ച കെജ്രിവാൾ ബി.ജെ.പിയെ തിരഞ്ഞെടുക്കാതെ ജയിൽ തിരഞ്ഞെടുത്ത അറോറയെ പ്രശംസിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘പ്രതിസന്ധി ഘട്ടങ്ങളിലാണ് ഒരു വ്യക്തിയുടെ സ്വാഭാവം വെളിപ്പെടുക. ബി.ജെ.പിയിൽ ചേരുന്നതിനേക്കാൾ ജയിലിൽ പോകാനാണ് സഞ്ജീവ് അറോറ ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന് സല്യൂട്ട്’ -കെജ്രിവാൾ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി പുതുതായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയെയും കെജ്രിവാൾ കുറ്റപ്പെടുത്തി. ഒരിക്കൽ ബി.ജെ.പിയാൽ അഴിമതി ആരോപണവിധേയരായ നേതാക്കൾ പിന്നീട് പാർട്ടിയിൽ ചേർന്നതിന് ശേഷം അ​ന്വേഷണത്തിൽനിന്ന് രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി തന്നെ സുവേന്ദു അധികാരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് അദ്ദേഹം തന്നെ സുവേന്ദു അധികാരിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ​ചെയ്യാൻ അവസരം നൽകി’ -കെജ്രിവാൾ പറഞ്ഞു. സുവേന്ദു അധികാരിയുടെ പിന്നാലെ ഇ.ഡി പോകില്ല. സഞ്ജീവ് അറോറ, അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവർക്കെതിരെ ഇ.ഡി നടപടിയെടുക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026