Tag: worldcup

നെയ്മര്‍ ഇനി പുറത്തിരിക്കേണ്ടിവരും? താങ്ങാനാവാതെ ആരാധകര്‍

ദോഹ: സെര്‍ബിയയ്‌ക്കെതിരായ കളിക്കിടെ പരുക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അടുത്ത കളി നഷ്ടമായേക്കും. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ താരം കളിക്കാന്‍ സാധ്യത കുറവാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പര്‍ താരം പുറത്തിരിക്കേണ്ടിവരുമെന്നും ചില സ്‌പോര്‍ട്‌സ്...

ഇഞ്ചുറി ടൈമിൽ രണ്ട് ഗോൾ, ഒടുവില്‍ ഇറാൻ അവസാനം ലക്ഷ്യം കണ്ടു

ദോഹ: അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ച ഇറാന്‍ ഒടുവില്‍ അവസാനം ലക്ഷ്യം കണ്ടു. ഒന്നല്ല, രണ്ടു തവണ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ് നേടിയത്. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ...

ആദ്യ പകുതിയില്‍ ഗോളടിക്കാതെ വെയ്ല്‍സും ഇറാനും

ദോഹ: 15ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞപ്പോള്‍ ഗോള്‍ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നപ്പോള്‍ ഗ്രൂപ്പ് ബിയിലെ ഇറാന്‍ വെയ്ല്‍സ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മികച്ച...

‘പുതിയ വെല്ലുവിളി നേരിടാനുള്ള ശരിയായ സമയം; യുണൈറ്റഡിനോടും ആരാധകരോടും സ്‌നേഹം മാത്രം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബിനോടും ആരാധകരോടും അതിയായ സ്നേഹമുണ്ട്. അത് ഒരിക്കലും മാറില്ല. എന്നാല്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ശരിയായ സമയമാണിത്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കും ഭാവിയിലും ക്ലബ്ബിന് വിജയാശംസകള്‍ നേരുന്നുവെന്നും...

റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വില്‍ക്കാനൊരുങ്ങി ഉടമസ്ഥര്‍

ലണ്ടന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബം. വില്‍പനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ഗ്ലേസര്‍ കുടുംബം അറിയിച്ചു. ക്ലബ്ബിനൊപ്പം ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡ് ഉള്‍പ്പെടെ അനുബന്ധ നിക്ഷേപങ്ങളും...

ജയത്തിലും സൗദിക്ക് വേദന; ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്

ലുസെയ്ൽ∙ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യൻ ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസുമായി കൂട്ടിയിടിച്ച് സഹതാരം യാസർ അൽ ഷഹ്‌രാനിക്ക് ഗുരുതര പരുക്ക്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗദി ബോക്സിനുള്ളിൽ വന്ന ബോൾ പ്രതിരോധിക്കുന്നതിനിടെ ഉവൈസിയുടെ കാൽമുട്ട് ഷഹ്‌രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷഹ്‌രാനിയുടെ...

‘നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ല’; മത്സരത്തിനിടെ മെസ്സിയുടെ തോളില്‍ തട്ടി സൗദി താരം പറഞ്ഞു

ലുസെയ്ന്‍: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തോളില്‍ തട്ടി നിങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ് സൗദി അറേബ്യന്‍ പ്രതിരോധ താരം അലി അല്‍ ബുലൈഹി. മത്സരത്തില്‍ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസ്സിയോട് ഇത് പറഞ്ഞത്. മത്സരശേഷം ഇക്കാര്യം അല്‍-ബുലൈഹി സമ്മതിച്ചു. 'ഞാന്‍...

സ്‌പെയിനും ജര്‍മനിയും ബെല്‍ജിയവും ക്രൊയേഷ്യയും ഇന്ന് കളത്തില്‍

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ വമ്പന്‍ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നു. മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച ആദ്യ മത്സരങ്ങള്‍ക്കിറങ്ങുന്നത്. മൊറോക്കോ-ക്രൊയേഷ്യ വൈകീട്ട് 3.30 2018 ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്ക് ആഫ്രിക്കന്‍ ശക്തികളായ മൊറോക്കയാണ് എതിരാളി. മത്സരം ഉച്ചയ്ക്ക് 3.30-ന്....
Advertismentspot_img

Most Popular

G-8R01BE49R7