തിരുവനന്തപുരം: എസ്ഒജി കമാൻഡോ വിനീതിൻറെ ആത്മഹത്യയിൽ മേലുദ്യോഗസ്ഥർക്കെതിരെ പ്രമേയവുമായി കേരള പൊലീസ് അസോസിയേഷൻ. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും ക്രൂരവുമായ നടപടികൾ കീഴുദ്യോഗസ്ഥരിൽ അടിച്ചേൽപ്പിച്ചതിൻറെ ബാക്കിപത്രമാണ് വിനീതിൻറെ ആത്മഹത്യയെന്ന് കേരള പൊലീസ് അസോസിയേഷൻ പ്രമേയത്തിൽ ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാൻഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത...