ആലപ്പുഴ: മകനുമായി ബന്ധപ്പെട്ട കഞ്ചാവ് കേസിൽ യു പ്രതിഭ പറഞ്ഞ കാര്യങ്ങൾ ഒരു അമ്മയുടെ വികാരപ്രകടനമായി മാത്രം കണ്ടാൽ മതിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ. അവരുടെ ഏകമകനുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു പ്രശ്‌നംവന്നത്. അപ്പോൾ അമ്മയെന്ന രീതിയിൽ സ്വാഭാവികമായ ഒരു പ്രതികരണമുണ്ടായി. അതിനപ്പുറം...
കായംകുളം: മകന്‍റെ കയ്യിൽനിന്ന് എക്സൈസുകാർ കഞ്ചാവ് പിടിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് യു.പ്രതിഭ എംഎൽഎ. ഒപ്പമുണ്ടായിരുന്ന ചിലർ തെറ്റു ചെയ്തിട്ടുണ്ടാകാം, മകൻ തെറ്റ് ചെയ്തിട്ടില്ല. പല സ്ഥലങ്ങളിലും കുട്ടികൾ സൗഹൃദത്തിൽ ഏർപ്പെടുന്നതു പോലെയാണ് തന്റെ മകനും കൂട്ടുകാരുമായി ഒത്തു ചേർന്നത്.
ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടായ സംഭവത്തിൽ...
ഹരിപ്പാട്: മകൻ്റെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയെന്ന വാർത്തയ്ക്കെതിരേ സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ച് യു.പ്രതിഭ എംഎൽഎ. മകന്റെ പക്കൽനിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് പ്രതിഭ വീഡിയോയിൽ പറയുന്നു. മകനെതിരായി വന്ന വാർത്ത നിഷ്കളങ്കമല്ലെന്നും അവർ അവകാശപ്പെട്ടു. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ല. മകൻ...
യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ സംഘടിത ആക്രമണവുമായി കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍. ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളെ കളിയാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. എംഎല്‍എയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്‌സാപ് സന്ദേശം പുറത്തായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. സംഭവം...