Tag: terrorist

ഐ.എസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത റാഷിദ് കൊല്ലപ്പെട്ടെന്ന് സൂചന

കോഴിക്കോട്: ഭീകര സംഘടനയായ ഐ.എസ്സിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന റാഷിദ് അബ്ദുള്ള അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്താനിലെ ഖൊറോസന്‍ പ്രവിശ്യയില്‍ നിന്നുള്ള ഐ.എസ്സിന്റെ ടെലഗ്രാം സന്ദേശത്തിലാണ് റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടവിവരം വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ആക്രമണത്തില്‍...

പാകിസ്താനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; വെടിവയ്പ് തുടരുന്നു

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുനേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗദ്വാറിലെ പീല്‍ കോണ്ടിനന്റല്‍ ഹോട്ടലിലേക്കാണ് ഭീകരര്‍ ആയുധങ്ങളുമായി ഇരച്ചു കയറിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹോട്ടലില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നോ നാലോ ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരെ...

കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ സജ്ജര്‍; ചാവേറുകളാകാന്‍ കൂടുതല്‍ പേര്‍ക്ക് താല്‍പര്യം; റിക്രൂട്ട്‌മെന്റ് തുടരുന്നു

കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാസര്‍കോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും...

എന്‍ഐഎ തമിഴ്‌നാട്ടിലും വ്യാപക റെയ്ഡ് നടത്തുന്നു

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീത് ജമാഅത്ത് സംഘടനകളുടെ ഇരുപതിലധികം ഓഫീസുകളില്‍ പരിശോധന നടത്തി. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന...

മസൂദ് അസറിനെ തടവിലാക്കിയേക്കും

ന്യൂഡല്‍ഹി: ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മസൂദ് അസറിന്റെ ആസ്തികള്‍ പാകിസ്ഥാന് മരവിപ്പിക്കേണ്ടി വരും. അസറിനെതിരെ യാത്രാ വിലക്ക്, ആയുധ ഇടപാട് തടയല്‍ എന്നീ നടപടികളും എടുക്കേണ്ടി വരും. പുല്‍വാമ ഭീകരാക്രണത്തില്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പരിഗണിച്ച് അസറിനെ പാകിസ്ഥാന്‍ ജയിലില്‍ അടയ്ക്കുമോയെന്നതാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. സാങ്കേതിക...

ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം കേരളത്തില്‍; സ്‌ഫോടക വസ്തുക്കള്‍ കടത്തിയത് മത്സ്യബന്ധന ബോട്ടില്‍

കൊച്ചി: കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമായി ശേഖരിച്ച സ്ഫോടകവസ്തുക്കളാണ് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ആക്രമണങ്ങള്‍ക്ക് ഭീകരര്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ട്. സ്ഫോടകവസ്തു ശേഖരത്തില്‍നിന്നു തമിഴ്നാട്ടില്‍ അച്ചടിച്ച കടലാസുകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥപുരം വഴിയാണ്...

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് സന്ദേശം

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കര്‍ണാടക പോലീസിനാണ് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കി. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച...

ശ്രീലങ്കന്‍ സ്‌ഫോടനം; ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നേക്കും; കേരള തീരത്ത് കനത്ത ജാഗ്രത

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ സ്ഫോടനത്തിനു പിന്നില്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നതു തടയാന്‍ ഇന്ത്യക്ക് കോസ്റ്റ്്ഗാര്‍ഡിന്റെ സംരക്ഷണം. ഭീകരര്‍ കടല്‍ മാര്‍ഗ്ഗം രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് സമുദ്ര അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിത്. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ആണ് നിരീക്ഷണം നടത്തുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു...
Advertismentspot_img

Most Popular

G-8R01BE49R7