കൊച്ചി: റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളിയായ തെരേസ പുതൂർ കൂടിയുണ്ടാവും. കൊച്ചി സ്വദേശിയായ വക്കച്ചൻ ജോർജിന്റെ ഭാര്യയാണ് തെരേസ. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്.
ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു തെരേസ. ഇറ്റാലിയൻ സ്വദേശികൾക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയിൽനിന്നാണ് തെരേസ തിരഞ്ഞെടുക്കപ്പെട്ടത്...