ന്യൂഡല്‍ഹി: ഹാദിയക്കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയത്. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ...
ന്യൂഡല്‍ഹി: സ്വന്തം ആഗ്രഹത്തിനൊത്ത് ഭര്‍ത്താവിന് അടക്കിഭരിക്കാനുള്ള സ്വത്തല്ല ഭാര്യയെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരേ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഭാര്യയുടെ അഭിപ്രായം. എന്നാല്‍ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചു.
ഈ സന്ദര്‍ഭത്തിലാണ് തന്നോടൊപ്പം...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ആധാറിനെ ചിത്രീകരിക്കരുതെന്നും ബാങ്ക് തട്ടിപ്പുകളെ തടയും എന്നും മറ്റുമുള്ള വാദം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാരിനോട്് സുപ്രീം കോടതി. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക് കൃത്യമായി സാമ്പത്തിക സഹായമെത്തിക്കാനും നികുതി വെട്ടിപ്പ് തടയാനും ബാങ്ക് കൊള്ളകളും തട്ടിപ്പുകളും തടയാനും ആധാര്‍...
ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോപിച്ചു . ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം (ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെ...
ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്ക ഭൂമി സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ അന്തിമ വാദം ആരംഭിക്കേണ്ട തീയതി...
മലപ്പുറം: വിവാഹം സാധുവാണെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തി. സേലത്ത് പഠിക്കുകയായിരുന്ന ഹാദിയ കോളേജില്‍ നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നാട്ടിലേക്ക് പുറപ്പെട്ടത്. രാത്രിയോടെ മലപ്പുറത്തെത്തി. ഷെഫിന്‍ ജഹാന്‍ സേലത്ത് പോയി ഹാദിയയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
സുപ്രീം കോടതി...