Tag: sriram venkitaraman

ശ്രീറാം വെങ്കിട്ടരാമൻ വിവാഹിതനാകുന്നു; വധു ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജ്

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍വെച്ച് വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന്...

ശ്രീരാം വെങ്കിട്ടരാമനെ കുരുക്കി സ്ത്രീ സുഹൃത്തിന്റെ രഹസ്യ മൊഴി..!!!

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കുരുക്കായി സുഹൃത്ത് വഫാ ഫിറോസിന്റെ രഹസ്യമൊഴി. അപകട സമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ നല്‍കിയ രഹസ്യമൊഴിയിലുണ്ട്. കാര്‍ അമിതവേഗത്തിലായിരുന്നു. വേഗത കുറയ്ക്കാന്‍ താന്‍ പറഞ്ഞെങ്കിലും ശ്രീറാം കുറച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ വ്യക്തമാക്കി. ശ്രീറാമിന്റെ രക്തപരിശോധനാഫലം ഇന്ന് പുറത്തുവന്നിരുന്നു....

വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ട കേസില്‍ ഐഎഎസ് ഓഫീസറും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനഫലത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് സൂചന. കെമിക്കല്‍ പരിശോധനാ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു ഫലമുള്ളത്. രക്തപരിശോധനയുടെ റിപ്പോര്‍ട്ട് നാളെ കൈമാറും. ബഷീറിന്റെ മരണത്തിലേക്ക് നയിച്ച...

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; ജയിലില്‍ പ്രവേശിപ്പിച്ചില്ല; ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; ജയിലില്‍ പ്രവേശിപ്പിച്ചില്ല; ആശുപത്രിയിലേക്ക് മാറ്റി തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി. മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി...

വെങ്കിട്ടരാമനെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ വീണുകിട്ടിയ അവസരം പിണറായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണോ…? ബിജെപി നേതാവിന്റെഫേസ്ബുക്ക് പോസ്റ്റ്‌

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ കലാശിച്ച വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ചുമതത്തിയതിനെതിരെ പ്രതികരണവുമായി ബി ജെ പി നേതാവ് അഡ്വ. കെ ശ്രീകാന്ത്. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീകാന്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരസ്യമായി ശാസിച്ചിട്ടും സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ...

ജയില്‍വാസം ഒഴിവാക്കാന്‍ ശ്രീരാം വെങ്കിട്ടരാമന്‍ ആശുപത്രിയില്‍ കഴിയുന്നു

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പരിക്കുകളുള്ളതിനാല്‍ ചികിത്സ ആവശ്യമാണെന്ന് വ്യക്തമാക്കിയാണ് ആശുപത്രിയില്‍ കഴിയുന്നത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാസം ഒഴിവാക്കാനാണ് ആശുപത്രിവാസമെന്നാണ് ആക്ഷേപമുയരുന്നത്. കൈക്കും കാലുകള്‍ക്കും ചെറിയ പരിക്കുകളും നെഞ്ചിന് വേദനയുമുണ്ടെന്ന് വ്യക്തമാക്കിയാണ് ശ്രീറാം ആശുപത്രിയില്‍...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കും; വഫാ ഫിറോസിനെതിരേയും കേസെടുത്തു, ലൈസന്‍സും റദ്ദാക്കും

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി. അതിനിടെ...
Advertismentspot_img

Most Popular