Tag: sports

ആദ്യ സ്വർണം കണ്ണൂരിന്; സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് തുടക്കം.

കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 7 മണിക്ക് ആദ്യ മത്സരം തുടങ്ങി. സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ...

ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള തീരുമാനം കായികവിനോദങ്ങളോടുള്ള താല്പര്യം വർദ്ധിക്കും: നിത അംബാനി

മുംബൈ: 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സ് ഗെയിംസിലെ സ്‌പോർട്‌സ് പ്രോഗ്രാമിലേക്ക് ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതിനെ ഐഒസി അംഗമായ നിത എം. അംബാനി സ്വാഗതം ചെയ്തു. ഇതിലൂടെ ഒളിമ്പിക്സിന് ലോകത്തെ വിവിധ പ്രദേശങ്ങളിലേക്ക് സ്വീകാര്യതയും അവസരങ്ങളും ഒരുക്കാൻ കഴിയുമെന്ന് അവർ അറിയിച്ചു. ഐഒസി അംഗമാകുന്ന ആദ്യ...

പാക് പടയെ പൊട്ടിച്ച് ഇന്ത്യ

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇടിവെട്ട് വിജയവുമായി ഇന്ത്യ. ഏഴ് വിക്കറ്റിനു പാക്കിസ്ഥാനെ പരാജയപ്പെടുത്തി ലോകകപ്പ് വേദിയിൽ എട്ടാം ജയം സ്വന്തമാക്കി. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ആദ്യം ബൗളര്‍മാരും പിന്നീട് ബാറ്റര്‍മാരും തിളങ്ങിയ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ...

ഇന്ത്യ- പാക്ക് പോരാട്ടം: ടിക്കറ്റ് ലഭിക്കാനായി വില്‍പനക്കാരനെ തട്ടികൊണ്ടുപോയി

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക്ക് പോരാട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കാനായി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നടത്തുന്ന സ്ഥാപനത്തിലെ അംഗത്തെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 20000 രൂപ വിലയുള്ള പത്ത് ടിക്കറ്റുകള്‍ നല്‍കിയാല്‍ വിട്ടയയ്ക്കാമെന്ന്...

1.32 ലക്ഷം കാണികൾ, ആവേശം വാനോളം- പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാക്കിസ്ഥാനും

അഹമ്മദാബാദ്: ഇത്തവണത്തെ ലോകകപ്പിൽ മികച്ച തുട‌ർ വിജയങ്ങൾ നേടിക്കൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും ആത്മവിശ്വാസത്തോടെ ഇന്ന് ഏറ്റുമുട്ടും. പരമ്പരാഗത വൈരികൾ അഹമ്മദാബാദിൽ നേർക്കുനേർ വരുമ്പോൾ അഹമ്മദാബാദിലെ 1,32,000 കാണികൾക്ക് ആവേശം പരകോടിയിലെത്തും. ലോകകപ്പിൽ 7 തവണയാണ് ഇരുകൂട്ടരും കൊമ്പുകോർത്തിട്ടുളളത്. എന്നാൽ ചരിത്രത്തിൽ ഇന്നുവരെ ലോകകപ്പിൽ...

സ്വര്‍ണ മെഡല്‍ ; അഭിനന്ദിനക്കാന്‍ ഒരുപഞ്ചായത്തംഗംപോലും വന്നില്ല, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ആര്‍ ശ്രീജേഷ്

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. മറ്റു സംസ്ഥാനങ്ങളില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് കോടികള്‍ പാരിതോഷികം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നു ശ്രീജേഷ് ആരോപിച്ചു. 'എന്താണ് കാരണമെന്ന് അറിയില്ല. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഭിനന്ദനം അറിയിക്കുവാന്‍ ഒരു പഞ്ചായത്ത്...

ഏഷ്യന്‍ ഗെയിംസ് ; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണനേട്ടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില് സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യക്കായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ...

മലയാളി താരങ്ങൾ തിളങ്ങി,​ റിലേയിൽ സ്വർണം,​ ഇന്ത്യ കുതിപ്പ് തുടരുന്നു

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽകൊയ്ത്ത് തുടരുന്നു. പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും നേടി ഇന്ത്യ കുതിപ്പ് തുടരുകയാണ്. പുരുഷൻമാരുടെ 4–400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ്...
Advertismentspot_img

Most Popular

G-8R01BE49R7