Tag: SNAKE BITE

ഉത്ര വധക്കേസ്: രണ്ടാമത്തെ കുറ്റപത്രം ഉടൻ, രേണുകയേയും സൂര്യയേയും കസ്റ്റഡിയില്‍ വാങ്ങും

ഉത്ര വധക്കേസിലെ രണ്ടാമത്തെ കുറ്റപത്രം രണ്ടാഴ്ച്ചയ്ക്കകം സമര്‍പ്പിക്കും. ഉത്രയുടെ ഭര്‍ത്താവ് സൂരജും കുടുംബാംഗങ്ങളുമാണ് പ്രതികള്‍. റിമാന്‍ഡിലുള്ള രേണുകയേയും സൂര്യയേയും അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. വധക്കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. സൂരജ് മാത്രമാണ് പ്രതി. സൂരജിന് പാമ്പിനെ വിറ്റതിന് അറസ്റ്റിലായ പാമ്പ് പിടിത്തക്കാരന്‍...

പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് പാമ്പ് പിടിത്തക്കാരന്‍ മരിച്ചു

പാമ്പ് പിടിത്തക്കാരന്‍ സക്കീര്‍ ശാസ്തവട്ടം പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു. ശാസ്താവട്ടം റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകനാണു 30 വയസ്സുള്ള സക്കീര്‍ ഹുസൈന്‍. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. നാവായിക്കുളം 28ാം മൈല്‍ കാഞ്ഞിരംവിളയില്‍ 5 വയസുള്ള മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണു കടിയേറ്റത്. സക്കീറിന്റെ കയ്യിലാണു...

എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു; കൊല്ലത്ത് പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ചു

കൊല്ലത്ത് അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോഴാണ് ശിവജിത്തിന് പാമ്പുകടിയേറ്റത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ പരിശോധിച്ചപ്പോൾ കുട്ടിയുടെ കാലിൽ രണ്ട് പാടുകളും ചോര ഒലിക്കുന്നതും...

പാമ്പ് കടിച്ചാല്‍ ആന്റിവെനം നല്‍കാന്‍ ഡോക്റ്റര്‍മാര്‍ മടിക്കുന്നതെന്ത്..?

സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ജീവന്‍രക്ഷാമരുന്നുകളിലൊന്നാണ് ആന്റി സ്‌നേക്ക് വെനം. രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനില്‍ക്കാതെ ഡോക്ടര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്ന്. എന്നാല്‍, ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ മരുന്നുപ്രയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മടിയാണ്. പാമ്പുകടിയേറ്റെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ചെയ്ത് തടിയൂരാനാണ് മിക്കപ്പോഴും ഡോക്ടര്‍മാര്‍ ശ്രമിക്കുന്നതെന്ന...
Advertismentspot_img

Most Popular

G-8R01BE49R7