തൃശൂര്‍: എടയന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎം ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേി പറഞ്ഞു
കുറ്റക്കാര്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടി പാര്‍ട്ടിക്കില്ലെന്നും കേടിയേരി...
കൊലപാതകങ്ങളിലൂടെയല്ല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കേണ്ടതും ഒരുവിധേനയും അംഗീകരിക്കാനാവാത്തതാണെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
ദൗര്‍ഭാഗ്യവശാല്‍...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളെന്നു പൊലീസ്. കൃത്യം നടത്തിയവരാണു പിടിയിലായതെന്നും ഗൂഢാലോചന നടത്തിയവരെ കിട്ടാനുണ്ടെന്നും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ മാധ്യമങ്ങളോടു പറഞ്ഞു. അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദമില്ലെന്നും ഡിജിപി വ്യക്തമാക്കി.
'മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍...