Tag: sfi

ഉത്തരക്കടലാസില്‍ പ്രണയലേഖനവും സിനിമാപ്പാട്ടുകളും; ശിവരഞ്ജിത്തിന്റെ പരീക്ഷ എഴുതല്‍ ഞെട്ടിക്കുന്നത്…

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വധശ്രമക്കേസിലെ പ്രതി ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ ലഭിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശിവരഞ്ജിത്ത് സംഘടിപ്പിച്ച ഉത്തരക്കടലാസുകളുടെ ഒരുകെട്ട് സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രണവിനു നല്‍കിയിരുന്നതായാണു പോലീസ് കണ്ടെത്തല്‍. പരീക്ഷാ ഹാളില്‍ വെറുതേയിരിക്കുകയല്ലെന്നു തോന്നിക്കാന്‍...

എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭീകരം

കൊല്ലം: വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമാണ് എസ്.എഫ്.ഐ എന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. കൊല്ലം ജില്ല സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി എഐഎസ്എഫ് രംഗത്തെത്തിയത്. കലാലയങ്ങളില്‍ എസ്എഫ്ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകരമായ രീതിയിലാണ്. ജില്ലയിലെ ക്യാമ്പസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ്...

കോളെജില്‍ ഇല അനങ്ങണമെങ്കില്‍ സിപിഎം വളര്‍ത്തുന്ന ‘എട്ടപ്പാന്റെ’ അനുമതി വേണം; ഒളിവില്‍ കഴിയുന്നവര്‍ മുഖ്യ സൂത്രധാരന്റെ സംരക്ഷണയില്‍..?

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കഴിഞ്ഞ 15 വര്‍ഷമായി ഗവേഷണ വിദ്യാര്‍ഥിയെന്ന പേരില്‍ കാമ്പസില്‍ വിലസുന്ന 'എട്ടപ്പാന്‍' എന്നയാളാണെന്ന് റിപ്പോര്‍ട്ട്. സി.പി.എം. ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ കാമ്പസില്‍ ഒരു ഇലപോലും അനങ്ങില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാളയത്തു...

ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും...

പ്രതി മുന്‍പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു; പെണ്‍കുട്ടികളില്‍നിന്ന് സ്വര്‍ണം വാങ്ങി പണമുണ്ടാക്കല്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോളെജ് വിദ്യാര്‍ഥി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിനു പിന്നാലെ പ്രതികള്‍ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍. വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി നസീം മുമ്പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. എംഎ ഇംഗ്ലിഷ് വിദ്യാര്‍ഥി അമ്പാടി ശ്യാംപ്രകാശിനെ നസീമിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് മര്‍ദിച്ചത്...

ആദ്യം അവര്‍ കെ എസ് യുക്കാരെ കുത്തി; പിന്നെ മറ്റുപാര്‍ട്ടിക്കാരെ കുത്തി; ഒടുവില്‍ കുത്താന്‍ ആളെ കിട്ടാതായപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനെ കുത്തി; എസ്എഫ്‌ഐയെ ട്രോളി ഷാഫി പറമ്പില്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകനെ തന്നെ കുത്തി പരിക്കേല്‍പ്പിച്ച എസ് എഫ് ഐ യൂണിറ്റ് നേതൃത്വത്തിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ രൂക്ഷ പരിഹാസം. എസ് എഫ് ഐ നേതാക്കള്‍ ക്ലാസ് റൂമുകളില്‍ സ്ഥിരം പ്രസംഗിക്കുന്ന മാര്‍ട്ടിന്‍ നീമുള്ളറുടെ പ്രശസ്തമായ വരികള്‍ ഉപയോഗിച്ചുകൊണ്ടാണ് ഷാഫിയുടെ ട്രോള്‍. ആദ്യം...

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയത്; യൂണിറ്റ് സെക്രട്ടറി നസീമും ഒപ്പമുണ്ടായിരുന്നു; കുത്തേറ്റ അഖിലിന്റെ മൊഴി ഇങ്ങനെ…

തിരുവനന്തപുരം: തന്നെ കത്തികൊണ്ട് കുത്തിയത് ശിവരഞ്ജിത്തെന്ന് യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കാണ് അഖില്‍ ഇത്തരമൊരു മൊഴി നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് അഖില്‍ ഇക്കാര്യങ്ങള്‍ ഡോക്ടറിനോട് പറഞ്ഞത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും...

ശിരസ്സ് പാതാളത്തോളം താഴുന്നു; ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്; വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരേ സ്പീക്കര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് നിയമസഭാ സ്പീക്കറും സിപിഎം സംസ്ഥാന സമിതിയംഗവുമായ പി ശ്രീരാമകൃഷ്ണന്‍. തെറ്റുകള്‍ക്ക് മുമ്പില്‍ ശിരസ്സുകുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അഖില്‍ എന്ന...
Advertismentspot_img

Most Popular