Tag: SANDEEP NAIR

‘മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു’; എന്‍ഫോഴ്‌സ്‌മെന്റിന് എതിരെ സന്ദീപ് നായരുടെ മൊഴി

ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കടത്ത് കേസിലെ മാപ്പ് സാക്ഷി സന്ദീപ് നായരുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. കസ്റ്റഡിയിലും ജയിലിലും വച്ച് വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് നായര്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ...

സ്വപ്‌നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി; സന്ദീപിന് ജാമ്യം

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നാല് ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാൻ അനുമതിയുണ്ട്. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ...

സ്വര്‍ണക്കടത്ത് പിടിച്ചദിവസം സ്വപ്നക്ക് ഉന്നതന്റെ ഫോണ്‍, വിളിച്ചത് മൂന്ന് തവണ, സ്വര്‍ണ വിമാനത്താവളം എത്തുന്നതിന് തൊട്ടുമുമ്പുള്ള 20 തവണ വിളിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പിടിച്ചദിവസം പ്രതി സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്റെ ഫോണ്‍ വന്നതിന് തെളിവ്. കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് വിളി വന്നത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഫോണില്‍ നിന്നും വിളിവന്നെന്നും ഫോണ്‍വിളി രേഖകളിലുണ്ട്. അഞ്ചാംതീയതി, അതായത്...

ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം ഒട്ടേറെപ്പേരേ സ്വപ്ന നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു ;തെളിവുകള്‍ എന്‍ഐഎയ്ക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ഉന്നത ബന്ധം കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം ഒട്ടേറെപ്പേരേ സ്വപ്ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. വിദേശത്തേയ്ക്കുള്ള വിളികളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം ഒളിവില്‍ പോയ സ്വപ്ന...

സ്വപ്നയും സന്ദീപും ബെംഗളൂരുവിലേക്ക് കടന്നതിനു പിന്നിലെ കാരണം ഇതാണ്!‌

കൊച്ചി : സ്വപ്ന സുരേഷും സന്ദീപ് നായരും എന്തുകൊണ്ടാണു ബെംഗളൂരുവിലേക്കു കടന്നതെന്ന ചോദ്യത്തിന്മേൽ എൻഐഎ പിടിമുറുക്കുന്നു. രാഷ്ട്രീയം, സിനിമ, രാജ്യാന്തര കൺസൽറ്റൻസികൾ, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്. സ്വപ്ന കുടുംബസമേതം ബെംഗളൂരുവിലെത്തിയത് അവിടെയുള്ള സംരക്ഷകർ ഒരുക്കിയ സുരക്ഷാവലയത്തിലേക്കായിരുന്നു. എന്നാൽ, കേസ്...

സ്വർണ്ണക്കടത്ത്: സന്ദീപിന്റെ വീട്ടിൽനിന്ന് നിർണായക രേഖകൾ കണ്ടെത്തി

തിരുവനന്തപുരം:സന്ദീപ് നായരുടെ വീട്ടിൽ അന്വേഷണ സംഘത്തിന്റെ റെയ്ഡ്. സന്ദീപിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി. സ്വർണ്ണം കടത്താൻ ഉപയോഗിച്ച വസ്തുക്കൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന്റെ ബെൻസ് കാറും സംഘം കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയാണ് സന്ദീപ് നായരെയും സ്വപ്‌ന സുരേഷിനെയും എൻഐഎ കസ്റ്റഡിയിലെടുക്കുന്നത്. ബംഗളൂരുവിൽ...

വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായര്‍ സാമ്പത്തികവളര്‍ച്ച ഞെട്ടിക്കുന്നത്…യാത്രകള്‍ ആഡംബരക്കാറുകള്‍

തിരുവനന്തപുരം :സ്വര്‍ണക്കടത്തുകേസിലെ മുഖ്യസൂത്രധാരന്മാരിലൊരാള്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും വര്‍ക്ക്‌ഷോപ്പ് ഉടമയുമായ സന്ദീപ് നായരുടെ സാമ്പത്തിക വളര്‍ച്ച ഞെട്ടിക്കുന്നത്. കേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്തതസഹചാരിയായ ഇയാള്‍ സ്വപ്‌നയ്ക്കു പിന്നാലെ മുങ്ങിയിരിക്കുകയാണ്. കസ്റ്റംസിന്റെ നോട്ടപ്പുള്ളിയായിരുന്ന സന്ദീപ് അസാധാരണമായ രീതിയില്‍ സാമ്പത്തികവളര്‍ച്ച നേടിയതിനുപിന്നില്‍ സ്വര്‍ണക്കടത്താണെന്നാണ് പുറത്തുവരുന്ന...

മകന്‍ ബിജെപി അനുഭാവിയെന്ന് സന്ദീപിന്റെ അമ്മ

തിരുവനന്തപുരം: തന്റെ മകന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അല്ലെന്ന് തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ സന്ദീപ് നായരുടെ അമ്മ ഉഷ. മകന്‍ ബിജെപി അനുഭാവിയാണെന്നും അമ്മ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സന്ദീപ് പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കുമായിരുന്നു. ബിജെപിയുടെ പരിപാടികള്‍ക്കും സന്ദീപ് പോയിരുന്നു. താനാണ് സിപിഐഎം...
Advertismentspot_img

Most Popular