Tag: salary

അവധി കണക്കാക്കിയില്ല; ദേവസ്വം ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ശമ്പള വിതരണം എങ്ങനെയാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കിയതായി മന്ത്രി വെളിപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍, കഴകം, മറ്റ് അനുബന്ധ...

സാലറി നല്‍കാന്‍ മടിക്കുന്നവര്‍ ഇതുകൂടി അറിയണം; വിവാഹ നിശ്ചയത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്…

സാലറിയെയല്ല, കോവിഡിനെയാണ് അവര്‍ ചലഞ്ചായി എടുത്തത്. ആ ചലഞ്ചില്‍ അല്‍പം കരുണയുടെ സ്പര്‍ശ്യവുമുണ്ട്. ഇടുക്കി പ്ലാനിങ് ഓഫീസിലെ ജീവനക്കാരനായ ലിമേഷും പ്രതിശ്രുത വധുവും ഇടുക്കി മെഡിക്കല്‍ കോളജിലെ എക്‌സ് റേ ടെക്‌നിഷ്യനായ ശ്രീജയുമാണു സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. നാളെ നടത്താനാണു ഇവരുടെ വിവാഹ...

സര്‍ക്കാര്‍ കൈവിടില്ല; ശമ്പളം നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ദിവസ വേതനത്തിനും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവിലും ശമ്പളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കരാര്‍ അധ്യാപകര്‍ക്കടക്കം ജോലി ചെയ്യാന്‍...

പണിയെടുത്തില്ലെങ്കിലും പണം കിട്ടും; പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പൊതു പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍. പൊതു പണിമുടക്ക് ദിനമായ ഈ മാസം എട്ടിന് ഹാജരാകാതിരുന്നതിന്റെ പേരില്‍ ശമ്പളം നിഷേധിക്കരുതെന്നാണ് ഉത്തരവ്. കേന്ദ്രനയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ പൊതു പണിമുടക്കില്‍ കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍...

300 അധ്യാപകരുടെ ഒഴിവ്, ശമ്പളം: 65,000 രൂപ

മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം. വിവരങ്ങൾക്ക് www.norkaroots.org. ടോൾ ഫ്രീ നമ്പർ 18004253939

പിണറായി സർക്കാർ പറയുന്നത് ചെയ്തിരിക്കും; മിനിമം വേതനം നൽകാത്ത മാനേജ്മെന്റ് സൂക്ഷിച്ചോ

കൊശമറ്റം ഫിനാൻസ്, ഇൻഡൽ മണി എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പിന്റെ പരിശോധന. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ചാണു പരിശോധന നടത്തിയത്. കൊശമറ്റം ഫിനാൻസിന്റെ 148-ഉം ഇൻഡൽ മണിയുടെ 66-ഉം സ്ഥാപനങ്ങളിലെ 807 ജീവനക്കാരെ നേരിൽക്കണ്ടു നടത്തിയ പരിശോധനയിൽ 67 പേർക്കു...

ശമ്പളം ചോദിച്ചതിന് കഴുത്തറുത്ത് കൊന്നു

ശമ്പളം ചോദിച്ചതിന് കടയുടമ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് മാസത്തെ ശമ്പളം കിട്ടാനുള്ളത് ചോദ്യം ചെയ്തതിനാണ് 25കാരനായ യുവാവിനെ കടയുടമ കഴുത്തറുത്ത് കൊന്നത്. ഇയാള്‍ ഒളിവിലാണ്. റോഷന്‍ കുമാര്‍ സ്വാമി (25) ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് റോഷന്‍. തരുണ്‍ ഫോഗട്ട്...

പണിമുടക്കിയവര്‍ക്ക് ശമ്പളത്തോടെ അവധി; പിണറായി സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി/ആലപ്പുഴ : ജനുവരി എട്ട്, ഒന്‍പത് തീയതികളിലെ ദേശീയ പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളത്തോടെ അവധി നല്‍കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നു കോടതി വിമര്‍ശിച്ചു. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക്, ആകസ്മിക അവധിയായി പരിഗണിച്ച്, ശമ്പളം...
Advertismentspot_img

Most Popular

G-8R01BE49R7