Tag: religion

ഇരുമുടിക്കെട്ട് ഇല്ലാതെയും ശബരിമലയില്‍ പോകാമെന്ന് ഹൈക്കോടതി; സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന സ്ഥലമാണ്, ശബരിമല എല്ലാ മതസ്ഥരുടേതുമാണെന്നും കോടതി

കൊച്ചി: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാ മതസ്ഥരുടേതുമാണ്. പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

രാഹുല്‍ ഈശ്വറിന് ജാമ്യം; ആഴ്ചയില്‍ ഒരിക്കല്‍ സ്‌റ്റേഷനില്‍ ഹാജരാകണം; രാഹുലിനെ തള്ളി തന്ത്രി കുടുംബം

കൊച്ചി: ശബരിമല വിഷയത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ തയ്യാറായിരുന്നു എന്ന...

കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സുകുമാരന്‍ നായര്‍; വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കില്ല; നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍

കോട്ടയം: കോട്ടയം: വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് തിരുത്തേണ്ടത്. കോടിയേരി ബാലകൃഷ്‌ന്റെ ഉപദേശം അപ്രസക്തമാണ്. എന്‍എസ്എസിന്റേത് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചരിത്രമാണ്. വിശ്വാസ സംരക്ഷണവുമായി...

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണ ശാന്തിക്കാര്‍

തിരുവനന്തപുരം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കുന്നു പട്ടികജാതിക്കാരായ ശാന്തിമാരെ നിയമിക്കുന്നു. പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണ ശാന്തിക്കാരെയാണ് നിയമിക്കുന്നത്. പി.എസ്.സി. മാതൃകയില്‍ ഒ.എം.ആര്‍. പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി നിയമനപ്പട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. ഈഴവവിഭാഗത്തില്‍നിന്നുള്ള 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ്...

ശബരിമലയില്‍ തിരുപ്പതി മാതൃക ഇപ്പോള്‍ നടപ്പിലാക്കാനാവില്ല

ഈ തീര്‍ഥാടനക്കാലത്ത് ശബരിമല ദര്‍ശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റല്‍ ബുക്കിങ് നടപ്പാകില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമല കാനനക്ഷേത്രമായതിനാലുള്ള പ്രായോഗിക പ്രശ്‌നങ്ങളും തിരുപ്പതി മാതൃകയിലുള്ള ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നതുമാണ് കാരണം. നിലവിലുള്ള വെര്‍ച്വല്‍ ക്യൂ കൂടുതല്‍ കാര്യക്ഷമമാക്കും. ശബരിമലയില്‍ തിരക്ക് കുറയ്ക്കാനും തീര്‍ഥാടക നിയന്ത്രണത്തിനും ഡിജിറ്റല്‍ ബുക്കിങ്...

രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയത് കലാപത്തിനുള്ള ഗൂഢാലോചന

കൊച്ചി: രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയത് കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ശബരിമലയെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമത്തെയാണ് പോലീസ് പരാജയപ്പെടുത്തിയത്. പോലീസിന്റെ ഉചിതമായ ഇടപെടലാണ്...

മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സുപ്രീംകോടതി വിധിയുടെ സാഹചര്യത്തില്‍ നവംബര്‍ 16നു തുടങ്ങുന്ന മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും 10നും– 50 നും ഇടയിലുള്ള പ്രായക്കാരായ...

ഒരു ഭക്തപോലും എത്തിയിട്ടില്ല; വന്‍ പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്നും ശബരിമല കര്‍മസമിതി

കൊച്ചി: ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി രൂപീകരിച്ച ദേവസ്വംബോര്‍ഡ് ശബരിമലയില്‍ ഇത്രയധികം പ്രതിസന്ധി ഉണ്ടായിട്ടും ഒന്നും ചെയ്തില്ലെന്നും ഒരാള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും ശബരിമല കര്‍മ സമിതി. ഇങ്ങനെ ഒരു ബോര്‍ഡ് ഒരു ക്ഷേത്രത്തിനും ആവശ്യമില്ല. അംഗങ്ങള്‍ രാജിവച്ച് ശബരിമല ഉള്‍പ്പടെ എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളെ...
Advertismentspot_img

Most Popular

G-8R01BE49R7